ബാല്യകാലസഖി 15 മിനിട്ടുകൂടെ കൂട്ടിച്ചേര്‍ത്ത് നാളെ വീണ്ടും റിലീസിന്


Balyakalasakhi to Re-release Tomorrow

പയ്യന്നൂര്‍ സംവിധാനം ചെയ്ത് മമ്മൂട്ടിയും ഇഷ തല്‍വാറും നായികാ നായകന്മാരായ ബാല്യകാലസഖി വീണ്ടും റിലീസ് ചെയ്യുന്നു. ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം 105 മിനിട്ട് ദൈര്‍ഘ്യമുള്ളതാണ്. ഇത് എഡിറ്റ് ചെയ്ത് 15 മിനിട്ടുകൂടെ കൂട്ടിച്ചേര്‍ത്ത് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. എഡിറ്റ് ചെയ്ത് പൂര്‍ണ രൂപത്തിലുള്ള ചിത്രം ഫെബ്രുവരി 28ന് റിലീസ് ചെയ്യും. വിഖ്യാത എഴുത്തുകാരന്‍ ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം വാണിജ്യവശങ്ങള്‍ മുന്നില്‍ക്കണ്ടാണ് ചിത്രത്തില്‍ നിന്ന് പതിനഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള ഭാഗം വെട്ടിക്കുറച്ചത്. എന്നാല്‍ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച പതിപ്പുതന്നെ തിയേറ്ററുകളില്‍ എത്തിക്കണമെന്ന പ്രേക്ഷകര്‍ക്കിടയില്‍ നിന്നുള്ള ആവശ്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പൂര്‍ണ്ണമായ പതിപ്പ് പുറത്തിറക്കുന്നത്. അഞ്ച് വ്യത്യസ്ത വേഷങ്ങളില്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ മീന, സീമ ബിശ്വാസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

English Summary : Balyakalasakhi to Re-release Tomorrow by adding 15 minutes long

Comments

comments