ഫയര്‍ഫോക്സ് പാസ്വേഡുകള്‍, എക്സ്റ്റന്‍ഷനുകള്‍ ബാക്കപ്പ് എടുക്കാം


firefox - Compuhow.com
ഫയര്‍ഫോക്സ് ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ബ്രൗസറാണല്ലോ. സ്ഥിരമായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ തങ്ങളുടെ ഇഷ്ടസൈറ്റുകളൊക്കെ ബുക്ക് മാര്‍ക്ക് ചെയ്തിട്ടിട്ടുണ്ടായിരിക്കും. അതുപോലെ ബ്രൗസറില്‍ ഒട്ടേറെ എക്സ്റ്റന്‍ഷനുകളും ഉപയോഗിക്കുന്നുണ്ടാവും. ഇവയുടെ ബാക്കപ്പ് എടുത്ത് വച്ചാല്‍ എന്തെങ്കിലും കാരണത്താല്‍ കംപ്യൂട്ടര്‍ തകരാറിലായാല്‍ നിങ്ങള്‍ പല സൈറ്റുകളും, സര്‍വ്വീസുകളും വീണ്ടെടുക്കനാവാതെ പോകും. പലപ്പോഴും ബുക്ക് മാര്‍ക്ക് ചെയ്യുന്ന സൈറ്റുകളുടെ പേര് ശ്രദ്ധിച്ചു എന്നുവരില്ല. ഇതിനുപയോഗിക്കാവുന്ന ഒരു ഫയര്‍ഫോക്സ് ആഡോണാണ് FEBE.
ഫയര്‍ഫോക്സിലെ ബുക്ക്മാര്‍ക്ക്, കുക്കികള്‍, ഹിസ്റ്ററി, പാസ്വേഡ് തുടങ്ങിയവയെല്ലാം ഇതുപയോഗിച്ച് ബാക്കപ്പ് എടുക്കാം. ഇത് കൂടാതെ ബാക്കപ്പ് ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കുകയും അത് ബോക്സ് ഡാറ്റ സ്റ്റോറേജിലേക്ക് അപ്ലോഡ് ചെയ്യാനാവുകയും ചെയ്യും.
ഇത് ചെയ്യാന്‍ ആദ്യം FEBE ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്തുകഴിയുമ്പോള്‍ മെനുവില്‍ “Backup Utilities”എന്നൊരു ഒപ്ഷന്‍ കാണാനാവും. ഇത് ക്ലിക്ക് ചെയ്ത് കോണ്‍ഫിഗര്‍ ചെയ്യണം.
Backup Utilities -> FEBE -> FEBE Options
Where to backup option എടുത്ത് എവിടേക്കാണോ ബാക്കപ്പ് എടുക്കേണ്ടത് എന്ന ഡെസ്റ്റിനേഷന്‍ ഫോള്‍ഡര്‍ സെലക്ട് ചെയ്യുക.
അതിന് ശേഷം What to Backup സെലക്ട് ചെയ്യുക. ഫുള്‍ബാക്കപ്പ് വേണമെങ്കില്‍ Full Profile സെലക്ട് ചെയ്യുക.
നിങ്ങള്‍ക്ക് വേണമെങ്കില്‍ ക്ലൗഡ് സര്‍വ്വീസ് ബോക്സിലേക്ക് ബാക്കപ്പ് നല്കാനാവും. അതിന് ഒപ്ഷന്‍ ചെക്ക് ചെയ്ത് സൈന്‍ ഇന്‍ ചെയ്യുക.
കോണ്‍ഫിഗര്‍ ചെയ്ത ശേഷം Backup Utilities വീണ്ടും എടുക്കുക.
FEBE -> Perform Backup എടുക്കുക.
തുടര്‍ന്ന് ബാക്കപ്പ് ചെയ്യപ്പെടും.
ഇത് റീസ്റ്റോര്‍ ചെയ്യാന്‍ Backup Utilities -> FEBE -> Restore എടുക്കുക. അതില്‍ റീസ്റ്റോര്‍ ചെയ്യേണ്ടുന്നവ സെലക്ട് ചെയ്യുക.

Download

Comments

comments