സ്മാര്‍ട്ട്ഫോണിലെടുക്കുന്ന ചിത്രങ്ങള്‍ ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യാം


സ്മാര്‍ട്ട്ഫോണില്‍ ചിത്രങ്ങളെടുക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും.എന്നാല്‍ പലരും മറന്ന് പോകുന്ന കാര്യം അവയൊക്കെ ബാക്കപ്പ് എടുത്തുവെയ്ക്കുക എന്നതാണ്. ബാക്കപ്പ് എടുത്ത് വെയ്കാത്ത പക്ഷം പലപ്പോഴും ചിത്രങ്ങള്‍ നഷ്ടപ്പെട്ട് പോവാനിടയുണ്ട്. ഇതിനൊരു പരിഹരമായി ഓട്ടമാറ്റിക്കായി ആന്‍ഡ്രോയ്ഡിലെടുക്കുന്ന ഫോട്ടോകളെ ക്ലൗഡ് സ്റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യാം.

കംപ്യൂട്ടറുമായി കണക്ട് ചെയ്ത് ബാക്പ്പ് എടുക്കുന്നതിനേക്കാള്‍ എളുപ്പമായിരിക്കും ഇത്. ക്ലൗഡുമായി സിങ്ക് ചെയ്താല്‍ ഓണ്‍ലൈന്‍ ബാക്കപ്പ് എളുപ്പമാക്കാം.

Google+ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങള്‍ ബാക്കപ്പ് എടുക്കാന്‍ Google+ Application റണ്‍ ചെയ്യുക. തുടര്‍ന്ന് ലോഗിന്‍ ചെയ്ത് Backup your Photos സെലക്ട് ചെയ്യുക. Done ക്ലിക്ക് ചെയ്യുക.
Google plus Auto Backup - Compuhow.com
DropBox ല്‍ ബാക്കപ്പ് എടുക്കാന്‍ ആദ്യം ഡ്രോപ്പ് ബോക്സ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. Camera upload feature ല്‍ sync your phone image on dropbox account എനേബിള്‍ ചെയ്യുക.

Dropbox - Compuhow.com

ഇങ്ങനെ സെറ്റ് ചെയ്താല്‍ തുടര്‍ന്ന് ചിത്രങ്ങളെടുക്കുമ്പോള്‍ അവ അപ്ലോഡ് ചെയ്തുകൊള്ളും. ഡാറ്റ ഉപയോഗം കുറയ്ക്കാന്‍ ഇത് വൈ-ഫി പരിധിയില്‍ മാത്രമായി ചുരുക്കുകയും ചെയ്യാം.

Comments

comments