ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്ന് ടെക്സ്റ്റ് മെസേജുകള്‍ ബാക്കപ്പ് എടുക്കാം


ഒരു മൊബൈല്‍ ഫോണ്‍ പുതുതായി വാങ്ങുമ്പോള്‍ പഴയതില്‍ നിന്ന് കോണ്ടാക്ടുകള്‍ പുതിയതിലേക്ക് മാറ്റുക എന്നത് വലിയ പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ മെസേജുകളുടെ കാര്യത്തില്‍ അത്ര എളുപ്പമല്ല. നേരം കൊല്ലി മെസേജുകളല്ല, വളരെ പ്രധാനപ്പെട്ട ബാങ്ക്, മറ്റ് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളൊക്കെ മെസേജായാണല്ലോ ഇപ്പോള്‍ ലഭിക്കാറ്. പലപ്പോളും റിസെറ്റ് ചെയ്ത പാസുവേഡുകളൊക്കെ മൊബൈലില്‍ സൂക്ഷിക്കുന്നുണ്ടാവും.
Message restore app - Compuhow.com
ഇക്കാരണങ്ങളാല്‍ തന്നെ മെസേജുകള്‍ പലരും ഡെലീറ്റ് ചെയ്യാതെ ഫോണില്‍ തന്നെ സൂക്ഷിക്കും. ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കാര്യത്തില്‍ ഇങ്ങനെയുള്ള മെസേജുകള്‍ ബാക്കപ്പ് ചെയ്യാനുപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് SMS Backup and Restore.

ഇതുപയോഗിച്ച് ബാക്കപ്പെടുത്ത മെസേജുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്കോ, ഡ്രോപ്പ് ബോക്സിലേക്കോ അയക്കാനാവും.

എസ്.എം.എസുകള്‍ എക്സ്.എം.എല്‍ ഫോര്‍മാറ്റിലാണ് ഇതുപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുക. ടൈം ഷെഡ്യൂള്‍ സെറ്റ് ചെയ്ത് ഓട്ടോമാറ്റിക്കായി ബാക്കപ്പ് നടത്താം. മെസേജുകള്‍ മൊത്തമായോ, സെലക്ട് ചെയ്തവ മാത്രമോ സെന്‍ഡ് ചെയ്യാം. ഓട്ടോമാറ്റിക്കായി മെസേജുകള്‍ ഇമെയില്‍ അഡ്രസിലേക്ക് അയക്കാനാവും. എക്സ്.എം.എല്‍ ഫോര്‍മാറ്റിലുള്ള ഈ ഫയല്‍ കംപ്യൂട്ടറിലും കാണാനാവും.

DOWNLOAD

Comments

comments