ഡ്യൂപ്ലിക്കേറ്റ് ഫോട്ടോ ഫൈന്‍ഡര്‍


പലപ്പോഴും നമ്മള്‍ കംപ്യൂട്ടറിലെ ഒരു ചിത്രം ഡ്യുപ്ലിക്കേറ്റ് ചെയ്ത് ഇടാറുണ്ട്. ഇത് പല ഡ്രൈവുകളിലായി കിടക്കും. ഇങ്ങനെ ഡ്യൂപ്ലിക്കേറ്റ് ചെയ്യപ്പെട്ട ഇമേജുകള്‍ ഏറെ സ്ഥലം അപഹരിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഇമേജുകളെ അവയുടെ സാദൃശ്യത്തെ അടിസ്ഥാനമാക്കി കണ്ടെത്താന്‍ സഹായിക്കുന്ന പ്രോഗ്രാമാണ് Awesome Duplicate Photo Finder. വളരെ ളലിതമായ പ്രോഗ്രാം ആണിത്. നിങ്ങള്‍ക്ക് തിരയേണ്ടുന്ന ഡയറക്ടറി അല്ലെങ്കില്‍ ഫോള്‍ഡര്‍ ഡ്രാഗ് ചെയ്ത് പ്രോഗ്രാമിലേക്കിടുക. *. bmp , *. jpg എന്നിവയാണ് ഓട്ടോമാറ്റിക്കായി ഫൈന്‍ഡ് ചെയ്യുന്ന ഇമേജ് ഫോര്‍മാറ്റുകള്‍. എന്നാല്‍ സെറ്റിങ്ങില്‍ മാറ്റം വരുത്തി *. png , *. gif എന്നിവയും ചേര്‍ക്കാം. കളര്‍ കറക്ഷന്‍ നടത്തിയ ഇമേജുകളും, റീ സൈസ് ചെയ്ത ഇമേജുകളും ഇതില്‍ കണ്ടെത്താം. വിന്‍ഡോസ് 2000/XP/2003 Server/Vista/Windows 7 എന്നീ വേര്‍ഷനുകളില്‍ ഇത് റണ്‍ ചെയ്യും. ഹാര്‍ഡ് ഡിസ്കില്‍ 5 ജി.ബിയെങ്കിലും ഫ്രീ സ്പേസ് വേണമെന്ന് മാത്രം.

Download

Comments

comments