വിന്‍ഡോസ് സ്റ്റാര്‍ട്ടപ്പ് സൗണ്ട് ഒഴിവാക്കാം.


വിന്‍ഡോസില്‍ കംപ്യൂട്ടര്‍ ഓപ്പണായി വരുമ്പോള്‍ ഒരു മ്യൂസിക് ഉണ്ടല്ലോ,. ഒരുപക്ഷേ നിങ്ങള്‍ അത് ഇഷ്ടപ്പെടുന്നുണ്ടാവില്ല. ഇത് ഒഴിവാക്കാന്‍ തോന്നിയിട്ടുണ്ടോ. ആദ്യ വഴി സിസ്റ്റത്തിന്റെ സൗണ്ട് കുറച്ചിടുക എന്നതാണ്. പക്ഷേ ഇത് എല്ലായ്‌പോളും ഓര്‍ത്തിരിക്കണമെന്നില്ല. സ്ഥിരമായി അത് സെറ്റ് ചെയ്യാന്‍ താഴെ പറയുന്നത് പോലെ ചെയ്യാം.
start ല്‍ Control panel എടുക്കുക
അതില്‍ sound എടുക്കുക
അതില്‍ Hardware and sound ക്ലിക്ക് ചെയ്യുക
change system sounds സെലക്ട് ചെയ്യുക
ഇത് ചെയ്യുമ്പോള്‍ sound control panel ലോഡ് ചെയ്യും.

play windows startup sound എന്നത് ക്ലിക്ക് ചെയ്ത് അണ്‍ചെക്ക് ചെയ്യുക
apply നല്കുക.

Comments

comments