പുതുമകളുമായി അവാസ്റ്റ് 8


avast - Compuhow.com
പ്രമുഖ ഫ്രീ ആന്റി വൈറസ് പ്രോഗ്രാമായ അവാസ്റ്റ് പുതിയ വേര്‍ഷന്‍ പുറത്തിറങ്ങി. ഏറെ പുതുമകളോടെയാണ് പുതിയ അവാസ്റ്റ് വരുന്നത്. മൂന്ന് വിഭാഗങ്ങളായാണ് അവാസ്റ്റിലെ കംപോണന്റുകള്‍.
1.റിയല്‍ ടൈം ഷീല്‍ഡില്‍ ഫയല്‍ ഷീല്‍ഡ്, മെയില്‍ ഷീല്‍ഡ്, വെബ് ഷീല്‍ഡ്, നെറ്റ് വര്‍ക്ക് ഷീല്‍ഡ് തുടങ്ങിയവ ഉള്‍പ്പെടുന്നു.
2.കംപോണന്റ്സില്‍ ബ്രൗസര്‍ പ്രൊട്ടക്ഷന്‍, അവാസ്റ്റ് ഗാഡ്ഗെറ്റ്, റിമോട്ട് അസിസ്റ്റന്‍സ്, ബ്രൗസര്‍ ക്ലീനപ്പ് തുടങ്ങിയവ.
3.ലാംഗ്വേജസ്
സോഫ്റ്റ് വെയര്‍ അപ്ഡേറ്റര്‍ എന്ന പുതിയ ഫീച്ചര്‍ പുതിയ അവാസ്റ്റില്‍ ആഡ് ചെയ്തിരിക്കുന്നു. ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന പ്രോഗ്രാമുകള്‍ക്ക് പുതിയ അപ് ഡേഷനുകളുണ്ടോ എന്ന് ഇത് വഴി മനസിലാക്കുകയും അപ് ഡേറ്റ് ചെയ്യുകയും ചെയ്യാം. ജാവ, ബ്രൗസറുകള്‍, ഫ്ലാഷ് പ്ലെയര്‍ എന്നിവയുടെ യൊക്കെ അപ്ഡേഷന്‍ ഇതുവഴി കാണാം.
ബ്രൗസര്‍ ക്ലീനപ്പ്
പതിയ ഒരു ഫീച്ചറാണ് ബ്രൗസര്‍ ക്ലീനപ്പ്. ബ്രൗസറില്‍ ആഡ് ചെയ്ത ടൂള്‍ബാറുകള്‍ ഇത് വഴി റിമുവ് ചെയ്യാം. വളരെ എളുപ്പത്തില്‍ ഇത് അവാസ്റ്റില്‍ സാധ്യമാകും.
റിമോട്ട് കണ്‍ട്രോളിങ്ങ്
ഇതുപയോഗിച്ച് മറ്റൊരു കംപ്യൂട്ടര്‍ റിമോട്ടായി കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കും. ഈ സംവിധാനം അവാസ്റ്റില്‍ സെക്കന്‍ഡ് പാസ് വേ‍ഡ് നല്കി പ്രൊട്ടക്ട് ചെയ്തിരിക്കുന്നു.

http://www.avast.com/index

Comments

comments