വിന്‍ഡോസില്‍ ഓട്ടോമാറ്റിക് ഷട്ട്ഡൗണ്‍


വിന്‍ഡോസില്‍ ഓട്ടോമാറ്റിക് ഷട്ട്ഡൗണ്‍ ഒപ്ഷനില്ല. വിന്‍ഡോസ് ടാസ്ക് ഷെഡ്യൂളര്‍ ഉപയോഗിച്ച് ഇത് ചെയ്യാമെങ്കിലും അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുപയോഗിച്ചാല്‍ ഇത്തരത്തില്‍ ഓട്ടോമാറ്റിക് ഷട്ട്ഡൗണ്‍ വിന്‍ഡോസില്‍ ഷെഡ്യൂള്‍ ചെയ്യാനാവും. അതിന് പറ്റിയ ഒന്നാണ് Wise Auto Shutdown.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഷട്ട് ഡൗണ്‍ കോണ്‍ഫിഗുറേഷന്‍ നടത്താം. ഷട്ട് ഡൗണ്‍, റീ സ്റ്റാര്‍ട്ട്, ലോഗ് ഓഫ്, ഹെബര്‍നേറ്റ് , പവര്‍ഓഫ്, സ്ലീപ് എന്നീ ഒപ്ഷനുകള്‍ ഇതിലുണ്ട്. അതില്‍ നിന്ന് സെലക്ട് ചെയ്ത് സമയവും ഡേറ്റും നല്കാം. ഇത് എല്ലാ ദിവസത്തേക്കും വേണമെങ്കില്‍ സെറ്റ് ചെയ്യാം.

വിന്‍ഡോസ് ടാസ്ക് ഷെഡ്യൂളറിനെ ആശ്രയിക്കാതെയാണ് Wise Auto Shutdown പ്രവര്‍ത്തിക്കുന്നത്. സിസ്റ്റം ഓഫാകുന്നതിന് മുമ്പായി ഒരു റിമൈന്‍ഡര്‍ കാണിക്കുന്നതിനും ഇതില്‍ സാധിക്കും.
വിന്‍ഡോസിന്‍റെ പുതിയ വേര്‍ഷനുകളില്‍ ഇത് റണ്‍ ചെയ്യും.
http://www.wisecleaner.com/wiseautoshutdownfree.html

Comments

comments