ക്ലോസായ പ്രോഗ്രാമുകള്‍ ഓട്ടോമാറ്റിക്കായി റീസ്റ്റാര്‍ട്ട് ചെയ്യാംസിസ്റ്റം ക്രാഷായി പെട്ടന്ന് പ്രോഗ്രാമുകള്‍ ക്ലോസായി പോകാറുണ്ട്. ഇവ ഓട്ടോമാറ്റിക്കായി റീ സ്റ്റാര്‍ട്ട് ചെയ്യാനും ഒരു ക്രാഷ് റിപ്പോര്‍ട്ട് തയ്യാറാക്കാനും സഹായിക്കുന്ന പ്രോഗ്രാമാണ് Restarter Portable.

ഇത് പോര്‍ട്ടബിള്‍ പ്രോഗ്രാമുമാണ്. കംപ്യൂട്ടറിലെ പ്രൊസസുകള്‍ നിരീക്ഷിക്കുന്ന ഈ പ്രോഗ്രാം ക്ലാഷാവുകയും, ഹാങ്ങാവുകയും ചെയ്യുന്ന പ്രോഗ്രാമുകളെ റീസ്റ്റാര്‍ട്ട് ചെയ്യും. ഇതിന്‍റെ പ്രൊസ്സസ് കസ്റ്റമൈസ് ചെയ്യാവുന്നതാണ്. കൂടാതെ പ്രൊസസ് ഫെയിലാകുമ്പോള്‍ അലര്‍ട്ട് സൗണ്ട് എനേബിള്‍ ചെയ്യാനും സാധിക്കും. വിന്‍ഡോസ് Windows 2000 / XP /2003 / Vista / 7 വേര്‍ഷനുകളെ ഇത് പിന്തുണക്കും.

http://www.knas.se/Applications/Restarter/Download.aspx

Comments

comments