മൗസ് ക്ലിക്ക് ഓട്ടോമാറ്റിക്കായി


കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മൗസ് ക്ലിക്ക് ചെയ്യേണ്ടുന്ന സമയത്ത് അത് തനിയെ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ ജോലി എത്ര എളുപ്പമായിരിക്കും. മൗസ് മൂവ്മെന്റിനനുസരിച്ച് മൗസ് ക്ലിക്ക് ചെയ്യുന്ന ഒരു പ്രോഗ്രാമാണ് MouseClick. ഇതൊരു ഫ്രീ പ്രോഗ്രാമാണ്. വിന്‍ഡോസ്, മാക്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഇത് വര്‍ക്ക് ചെയ്യും. അടിസ്ഥാനപരമായി ഇതിന്റെ പ്രവര്‍ത്തനം എന്നത് മൗസ് നിശ്ചലമാകുമ്പോള്‍ മൗസ് ക്ലിക്ക് ചെയ്യുന്നു എന്നതാണ്.
ലെഫ്റ്റ്, റൈറ്റ്, മിഡില്‍, സ്മാര്‍ട്ട് ഡ്രാഗ് എന്നിവ ഇതില്‍ സജ്ജമാക്കാം. ഇത് പ്രവര്‍ത്തനാരംഭത്തില്‍ കോണ്‍ഫിഗര്‍ ചെയ്യാനാവും. ആദ്യമായി ഉപയോഗിക്കുമ്പോള്‍ ഇതില്‍ അനാവശ്യമായ ക്ലിക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുമ്പോള്‍. ഏതെങ്കിലും ലിങ്കിന് മുകളില്‍ മൗസ് നിശ്ചലമാക്കിവെച്ചാല്‍ അത് ഓപ്പണാവും.
S അല്ലെങ്കില്‍ Ctrl+F11 സെലക്ടഡ് പ്രോഗ്രാം മോഡ് സ്റ്റാര്‍ട്ട് ചെയ്യും. പി.സി ഉപയോക്താക്കളേക്കാള്‍ ടച്ച്പാഡ് ഉപയോഗിക്കുന്ന ലാപ്ടോപ്പ്, നോട്ട് ബുക്ക് ഉപയോക്താക്കള്‍ക്കാവും ഇത് ഏറെ പ്രയോജനപ്പെടുക.

Download

Comments

comments