എക്സലില്‍ ഓട്ടോസേവ് ചെയ്യാം


Excel - Compuhow.com
ചില അവസരങ്ങളിലൊക്കെ കംപ്യൂട്ടര്‍ ജോലികള്‍ക്കിടെ കംപ്യൂട്ടര്‍ ഓഫായിപ്പോവുകയോ, സേവ് ചെയ്യാതെ കംപ്യൂട്ടര്‍ ഓഫ് ചെയ്യുകയോ ചെയ്യാനിടയാകാം. എക്സലില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഇടക്കിടക്ക് സേവ് ചെയ്യുന്നതൊഴിവാക്കി ഓട്ടോ സേവിങ്ങ് ചെയ്യുന്നവിധത്തില്‍ സെറ്റ് ചെയ്യാനാവും. ഇതുവഴി സേവ് ചെയ്യാന്‍ മറന്നാലും ഇടക്കിടെ സേവായിക്കൊള്ളും.

പത്ത് മിനുട്ടാണ് ഡിഫോള്‍ട്ടായി ഇതിലെ സേവിങ്ങ് ഇന്റര്‍വെല്‍ . ഇത് കസ്റ്റമൈസ് ചെയ്യാം.
ഓഫിസ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് മെനുവില്‍ ഏറ്റവും താഴെ Excel Options എന്നത് ക്ലിക്ക് ചെയ്യുക.
Excel tricks - Compuhow.com
തുറന്ന് വരുന്ന ബോക്സില്‍ Save option ക്ലിക്ക് ചെയ്യുക.
Save AutoRecover information എന്നതിന് നേരെ 10 എന്ന് കാണാം.
ഇവിടെ സമയം മാറ്റി സേവ് ചെയ്യാം.

അഥവാ ഈ ഒപ്ഷന്‍ വേണ്ടെന്നുണ്ടെങ്കില്‍ ഒപ്ഷന് നേരെയുള്ള ബോക്സ് അണ്‍ ചെക്ക് ചെയ്താല്‍ മതി.

Comments

comments