യുട്യൂബില്‍ ഓട്ടോ പോസ്


Youtube auto pause - Compuhow.com
ചാനലുകളേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ ഇന്നുള്ളത് ഒരു പക്ഷേ യുട്യൂബിനായിരിക്കും. ഫോണിലൂടെയായാലും, കംപ്യൂട്ടറിലായാലും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും യുട്യൂബ് ഉപയോഗിക്കുന്നവരാണ്. പണ്ട് ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് സാധാരണയാരുന്നെങ്കില്‍ ഇന്ന് ഇന്‍റര്‍നെറ്റ് സ്പീഡ് ഗണ്യമായി വര്‍ദ്ധിച്ചതോടെ ഓണ്‍ലൈന്‍ വ്യുവിങ്ങിനാണ് ഡിമാന്‍ഡ്.

ബ്രൗസറില്‍ പല ടാബുകള്‍ ഒരേ സമയം തുറന്ന് വെയ്ക്കുന്നവരാണ് എല്ലാവരും തന്നെ. പല വെബ്സൈറ്റുകള്‍ മാറി മാറി ബ്രൗസ് ചെയ്യുകയും അതിനൊപ്പം യുട്യൂബ് വീഡിയോ കാണുകയും ചെയ്യും. ഈ അവസരത്തില്‍ വീഡിയോ ടാബില്‍ നിന്ന് മറ്റൊരു ടാബിലേക്ക് പോയാല്‍ അതിന്‍റെ അത്രയും സമയത്തെ കാഴ്ച നിങ്ങള്‍ക്ക് സാധ്യമാകില്ലല്ലോ. ഇത് പരിഹരിക്കാനുള്ള മാര്‍ഗ്ഗം യൂട്യൂബ് ടാബ് മാറ്റുമ്പോള്‍ വീഡിയോ പോസ് ചെയ്യുക എന്നതണ്. ഇതിന് സഹായിക്കുന്ന ഒരു ആഡോണാണ് YouTube Smart Pause.

നിങ്ങള്‍ യൂട്യൂബ് പ്ലേ ചെയ്യുന്ന ടാബില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ വീഡിയോ പോസ് ചെയ്യുകയും, മടങ്ങി വരുമ്പോള്‍ വീണ്ടും ആരംഭിക്കുകയും ചെയ്യും.

DOWNLOAD

Comments

comments