ഫേസ്ബുക്കില്‍ നിന്ന് ഓട്ടോ ലോഗ് ഔട്ട്



നിങ്ങള്‍ മറ്റൊരാളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നു എന്നിരിക്കട്ടെ. അതില്‍ ഫേസ് ബുക്ക് ഉപയോഗിച്ചുകൊണ്ടിരിക്കേ പെട്ടന്ന് എന്തെങ്കിലും ആവശ്യം വന്ന് നിങ്ങള്‍ക്ക് പോകേണ്ടി വരുന്നു. ലോഗൗട്ടിന് പകരം ടാബ് ക്ലോസ് ചെയ്താണ് നിങ്ങള്‍ പോകുന്നത്. അല്ലെങ്കില്‍ ഇത് അറിയാതെ ചെയ്തതുമാകാം. പിന്നീട് മറ്റാരെങ്കിലും ഫേസ് ബുക്ക് തുറന്നാല്‍ ഓപ്പണാവുക നിങ്ങളുടെ അക്കൗണ്ടാവും എന്ന് പറയേണ്ടതില്ലല്ലോ. ഇത് ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് ഓണ്‍ലൈന്‍ പ്രൈവസിയൊക്കെ പല കേസുകള്‍ക്കും നിദാനമാകുന്ന ഇക്കാലത്ത്.
ഈ പ്രശ്നത്തിനൊരു പരിഹാരമാണ് ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷനായ facebook auto logout . നിങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന സമയം കടന്നാലും, ടാബ് അറിയാതെ ഓഫ് ചെയ്താലും ഫേസ്ബുക്കില്‍ നിന്ന് ഓട്ടോമാറ്റിക് ലോഗ് ഔട്ട് ചെയ്യാന്‍ ഈ എക്സ്റ്റന്‍ഷന്‍ സഹായിക്കും. പലര്‍ ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലും, ഇത്തരം കാര്യങ്ങള്‍ സ്ഥിരമായി മറന്ന് പോവുന്നര്‍ക്കും ഈ എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാവുന്നതാണ്. സൈന്‍ ഓൗട്ട് ആവേണ്ട സമയം നിങ്ങള്‍ക്ക് തന്നെ സെറ്റ് ചെയ്യാം. ഡിഫോള്‍ട്ടായി ഇത് ഒരു മിനുട്ടാണ്.
Download

Comments

comments