വിന്‍ഡോസ് 8 ല്‍ ഓട്ടോമാറ്റിക്കായി സൈന്‍ ഇന്‍ ചെയ്യാം


വിന്‍ഡോസ് 8 ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് അതില്‍ പാസ് വേഡ് നല്കി ലോഗിന്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ നിങ്ങള്‍ മാത്രമാണ് ഈ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതെങ്കില്‍ ഓരോ തവണയും ലോഗിന്‍ ചെയ്യാന്‍ പാസ് വേഡ് നല്കുന്നത് ഒരു പണിയാകും. ഈ പരിപാടി ഒഴിവാക്കി സമയലാഭം നേടാനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്. ഇത് വഴി നിങ്ങളുടെ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി ലോഗിന്‍ സാധ്യമാകും.
കംപ്യൂട്ടര്‍ ഓഫാക്കി ഓണാക്കുമ്പോളും, റീസ്റ്റാര്‍ട്ട് ചെയ്യുമ്പോളുമേ ഈ സൗകര്യം ലഭിക്കുകയുള്ളു. സ്ലീപ്പ്, ഹൈബര്‍നേറ്റ് മോഡുകളില്‍ നിന്ന് മാറാന്‍ പാസ് വേഡ് നല്കണം.

ആദ്യം WINDOWS KEY + R അടിച്ച് സെര്‍ച്ച് ബോക്സില്‍ netplwiz എന്ന് നല്കുക. ok നല്കുക.
Windows 8 auto login - Compuhow.com
User Account windows തുറന്ന് വരും. അതില്‍ നിലവിലുള്ള യൂസേഴ്സിന്‍റെ ലിസ്റ്റ് കാണാം. അതില്‍ നിന്നും ഓട്ടോ ലോഗിന്‍ ചെയ്യേണ്ടുന്ന യൂസര്‍നെയിം സെലക്ട് ചെയ്യുക. അപ്പോള്‍ User must enter a username and password to use this computer എന്നൊരു മെസേജ് കാണാം. അത് നിലവില്‍ ചെക്ക് ചെയ്തിട്ടുണ്ടാവും. ഇത് അണ്‍ ചെക്ക് ചെയ്യുക.
ok ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് വരുന്ന ബോക്സില്‍ നിങ്ങളുടെ യൂസര്‍നെയിമിന്‍റെ താഴെ പാസ് വേഡ് നല്കി ok ക്ലിക്ക് ചെയ്യുക.
ഇനി കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ പാസ് വേഡ് ചോദിക്കാതെ തന്നെ കംപ്യൂട്ടര്‍ ലോഗിന്‍ ചെയ്ത് കൊള്ളും. വിന്‍ഡോസ് 7 ലും ഈ രീതി അപ്ലൈ ചെയ്യാം.

Comments

comments