ഫേസ്ബുക്കില്‍ ഓഡിയോ കമന്‍റ്


Facebook audio comment - Compuhow.com
ഫേസ്ബുക്കിലെ ചാറ്റ് ഏറെപ്പേരും ഉപയോഗിക്കുന്നതാണ്. എന്നാല്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്ത് ചാറ്റ് ചെയ്യാന്‍ മടിയാണെങ്കില്‍ ഫേസ്ബുക്ക് മെസഞ്ചറിലെ വോയ്സ് റെക്കോഡിങ്ങ് ഉപയോഗപ്പെടുത്താം. എന്നാല്‍ കംപ്യൂട്ടറില്‍ വരുമ്പോള്‍ ഈ സൗകര്യം അപ്രത്യക്ഷമാരും. ക്രോം ബ്രൗസറാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ഇത് ചെയ്യാനാവും. Talk and Comment എന്ന എക്സ്റ്റന്‍ഷനാണ് ഇതിന് സഹായിക്കുക.

ഇത് ഉപയോഗിച്ച് ഫേസ്ബുക്കില്‍ ഓഡിയോ കമന്‍റുകള്‍ ചേര്‍ക്കാനാവും. എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ മൈക്രോഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി ചോദിക്കും.
Talk-and-Comment - Compuhow.com
Allow ക്ലിക്ക് ചെയ്ത് തുടരുക.
തുടര്‍ന്ന് കമന്‍റ് ഫീല്‍ഡില്‍ ഒരു മൈക്രോഫോണ്‍ ബട്ടണ്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിറം ചുവപ്പായി മാറും.
തുടര്‍ന്ന് റെക്കോഡ് ചെയ്യാം.

ഇതിന്‍റെയൊരു മെച്ചം എന്നത് എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തവര്‍ക്കും ഓഡിയോ കേള്‍ക്കാനാവും എന്നതാണ്. ഇതിന് സമയപരിധിയുമില്ല.

DOWNLOAD

Comments

comments