ഒടുവില്‍ മോഹന്‍ലാലിനു നായികയെ കിട്ടി


At Last Mohanlal Got Heroine

ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയെ കിട്ടി. ചിത്രത്തില്‍ മോഹന്‍ ലാലിന്റെ നായികയെ കുറിച്ച് പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറ്റവും ഒടുവില്‍ സിമ്രാന്‍ നായികയാവുന്നു എന്നായിരുന്നു റിപ്പോര്‍ട്ട് എന്നാല്‍ ഡേറ്റിന്‍റെ പ്രശ്നം മൂലം സിമ്രാനും ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത് മീനയാണ് മോഹന്‍ലാലിന്‍റെ ഭാര്യയാവാന്‍ എത്തുക എന്നതാണ്. മോഹന്‍ലാല്‍ ഒരു നാട്ടുമ്പുറത്തുകാരനായാണ് ഈ സിനിമയില്‍ വേഷമിടുന്നത്. ലാലിന്റെ ഭാര്യയും രണ്ടു മക്കളുടെ അമ്മയുടെ വേഷമാണ് മീനയുടേത്. മൈ ഫാമിലി എന്നാണ് ചിത്രത്തിന്റെ പേരെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും അതുമാറ്റി ദൃശ്യം എന്നാണ് ചിത്രത്തിന്‍െ ഇപ്പോഴത്തെ പേര് മമ്മി ആന്‍ഡ് മീ,​ മൈ ബോസ്,​ മെമ്മറീസ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജിത്തു ജോസഫ്.

English Summary : At Last Mohanlal Got Heroine

Comments

comments