അസിനും പ്രഭുദേവയും തമ്മില്‍..?


Asin love with prabhudeva - keralacinema.com
നയന്‍താരയുമായുള്ള പ്രണയവും ഭാര്യയുമായുള്ള വേര്‍പിരിയലും വഴി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പ്രഭുദേവ വീണ്ടും പ്രണയബന്ധത്തിലൂടെ വാര്‍ത്ത സൃഷ്ടിക്കുന്നു. ബോളിവുഡിലും, തമിഴിലും സജീവമായി നില്‍ക്കുന്ന അസാനാണത്രേ പ്രഭുദേവയുടെ പുതിയ കൂട്ടുകാരി. ഒരു പരിപാടിക്കായി കാനഡയിലേക്ക് ഒരുമിച്ചു പറന്ന ഇരുവരും കമിതാക്കളെപ്പോലെ കറങ്ങിയടിച്ചെന്നും ഇവര്‍ പ്രണയത്തിലാണെന്നുമുള്ള വാര്‍ത്തകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വ്യാപിക്കുകയാണ്. തനിച്ചു കഴിഞ്ഞു ബോറടിച്ചെന്നും കൂട്ടുകാരിയെ എനിക്കും വേണമെന്നുമാണ് ഇക്കാര്യത്തില്‍ പ്രഭുദേവയുടെ പ്രതികരണം. അസിന്‍ പ്രണയവാര്‍ത്ത നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ല.

Comments

comments