അപൂര്‍വ്വയും ആസിഫും ഒന്നിക്കുന്ന പകിട


Asif and Apoorva
Asif and Apoorva Joins for Pakida

ബ്ലെസ്സിയുടെ പ്രണയമെന്ന ചിത്രത്തില്‍ അനൂപ് മേനോന്റെ മകളായി എത്തിയ അപൂര്‍വ്വ പകിടയില്‍ ആസഫലിയുടെ നായികയാവുന്നു. ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ച അപൂര്‍വ്വ ആദ്യമായാണ് നായികയാവുന്നത്. സംവിധായകന്‍ സുനില്‍ കരിക്കാതുറയുടെ പകിടയില്‍ ആദിയെന്ന യുവാവുമായി നിരന്തരം കലഹിക്കുന്ന പൂജയെന്ന പെണ്‍കുട്ടിയായിട്ടാണ് അപൂര്‍വ്വ അഭിനയിക്കുന്നത്. ചിത്രത്തില്‍ അപൂര്‍വ്വയ്ക്ക് വളരെ വ്യത്യസ്തമായ ലുക്കാണ് നല്‍കിയിരിക്കുന്നത്. മറ്റെല്ലാ ചിത്രങ്ങളിലും ചുരുണ്ടമുടിയും മറ്റുമായി എത്തിയ അപൂര്‍വ്വയെ പകിടയില്‍ കാണാന്‍കഴിയുക നീട്ടിയിട്ട മുടിയും മറ്റുമായിട്ടാണ്. ബിജു മേനോന്‍, അജു വര്‍ഗ്ഗീസ്, വിഷ്ണു രാഘവ്, സാജിദ് യഹിയ, അന്‍ജോ ജോസ് എന്നിവരാണ് പകിടയിലെ മറ്റ് അഭിനേതാക്കള്‍.

English Summary : Asif and Apoorva Joins for Pakida

Comments

comments