അസിഫ് അലി വിവാഹിതനായി


Asif wedding - Keralacinema.com
മലയാളസിനിമയിലെ യുവ താരം അസിഫ് അലി വിവാഹിതനായി. കണ്ണൂര്‍ സ്വദേശി സമയാണ് വധു. കണ്ണൂര്‍ ദിനേഷ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളു. സിനിമ രംഗത്തുള്ളവര്‍ക്കായുള്ള സല്‍ക്കാരം ജൂണ്‍ ഒന്നിന് നെടുമ്പാശ്ശേരി സിയാല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അസിഫ് അലി ഇന്ന് മലയാളത്തിലെ യുവനിരയില്‍ ശ്രദ്ധേയനായ താരമാണ്.

Comments

comments