മെയില്‍ നഴ്സാവാന്‍ ആസിഫ് അലിയും


കുഞ്ചാക്കോ ബോബന്‍റെ മെയില്‍ നഴ്സിനു പന്നാലെ യുവനടന്‍ ആസിഫലിയും ഴ്സാകുന്നു . നമ്മുടെ സമൂഹത്തിൽ ഏറ്റവും അധികം ശമ്പളം അർഹിക്കുന്ന നേഴ്സുമാര്‍ക്കു തന്നെയാണ് ഏറ്റവും കുറച്ച് ശമ്പളം ലഭിക്കുന്നതും. ഇങ്ങനെയുള്ള നേഴ്സുമാരുടെ ജീവിതം സിനിമയാക്കാന്‍ പോവുകയാണ് നവാഗതനായ ജിബു ജേക്കബ് . ‘വെള്ളിമൂങ്ങ’ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ മെയില്‍ നേഴ്സിന്റെ വേഷത്തിലാണ് ആസിഫ് എത്തുക. കാഞ്ഞിരപ്പള്ളിയുടെ പശ്ചാത്തലത്തില്‍ കുടിയേറ്റ കര്‍ഷകരുടെ കഥ പറയുന്ന ‘വെള്ളിമൂങ്ങ’യിൽ ‍ബിജു മേനോനാണ് നായകന്‍. സി.പി മാമച്ചന്‍ എന്ന നാല്‍പത്തിരണ്ടുകാരനായ രാഷ്ട്രീയക്കാരനായിട്ടാണ് ബിജു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.. 1983 ഫെയിം നിക്കി ‍ഗൽറാണിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. നിക്കി അവതരിപ്പിക്കുന്ന കഥാപാത്രവും ഒരു നേഴ്സാണ്. ലെന, ടിനി ടോം,കലാഭവന്‍ ഷാജോണ്‍,സിദ്ധിഖ്, ശശി കലിംഗ,സുനില്‍ സുഖദ എന്നിവരാണ് ‘വെള്ളിമൂങ്ങ’യിലെ മറ്റു താരങ്ങൾ. അജു വര്‍ഗീസും ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് .

English Summary : Asif Ali to play male nurse

Comments

comments