അച്ഛന്റെ പതിനാലാമത്തെ പുത്രനായി ആസിഫലി


Asif Ali as 14th Son

ആസിഫ് അലിയും സണ്ണി വെയ്‌നും ഒന്നിക്കുന്ന മോസയിലെ കുതിരമീനുകള്‍ എന്ന ചിത്രത്തില്‍ ആസിഫ് അലി തന്റെ പിതാവിന്റെ പതിനാലാമത്തെ മകന്‍ ആകുന്നു. അലക്‌സി എന്ന കഥാപാത്രത്തെയാണ് ആസിഫ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റബ്ബര്‍ കര്‍ഷകനായ തന്റെ പിതാവിന്റെ പതിനാലാമത്തെയും അവസാനത്തെയും മകനാണ് അലക്‌സി. പിതാവിന്റെ മരണ ശേഷം ഒറ്റയ്ക്കു ജീവിക്കാനിഷ്ടപ്പെടുന്ന അലക്‌സി കോട്ടയത്തു നിന്ന് കൊച്ചിയിലേക്ക് താമസം മാറുന്നതും ചില അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ അവനെ ലക്ഷദ്വീപിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ ലക്ഷദ്വീപിലേക്കുള്ള യാത്രയിലാണ് അക്ബര്‍ അലിയെ കണ്ടു മുട്ടുന്നതും ഇരുവരുടെയും സൗഹ‌ൃദവുമാണ് ചിത്രത്തിന്‍റെ പ്രമേയം. സണ്ണി വെയിന്‍ ആണ് അക്ബര്‍ അലിയെ അവതരിപ്പിക്കുന്നത്. സ്വാതി റെഡ്ഢിയും ജനനി അയ്യരുമാണ് നായികമാര്‍. നവാഗതനായ അജിത്ത് പിള്ളയാണ് മോസയിലെ കുതിരമീനുകള്‍ക്ക് കഥയും തിരക്കഥയും എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.

English Summary : Asif Ali as 14th Son

Comments

comments