ആസിഫ് അലി നിത്യ ജോഡി വീണ്ടുംനീണ്ട ഇടവേളയ്‌ക്ക് ശേഷം ആസഫ് അലിയും നിത്യാമേനോനും വീണ്ടും നായികാനായകന്‍മാരാവുന്നു. ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ച്‌ ഗോസിപ്‌ കോളങ്ങള്‍ വരെ നീണ്ടിട്ടുള്ള ഇരുവരും വീണ്ടും പ്രണയജോഡികളാവുന്ന ചിത്രമാണ് ടു നൂര്‍ വിത്ത്‌ ലവ്‌. ഇരട്ടസംവിധായകരായ അനില്‍ബാബു വിലെ ബാബു ഒരുക്കുന്ന ചിത്രം ഒരു പ്രണയകഥയാണ്. സിഎച്ച്‌ എന്നയാളുടെ കഥയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാജഹാന്‍ എന്ന സംഗീതത്തെ സ്‌നേഹിക്കുന്ന കുബേര യുവാവിന്റെ വേഷത്തിലാണ്‌ ആസിഫ്‌ അലി എത്തുന്നത്‌. മോഹന്‍സിത്താരയാണ്‌ സംഗീതം ഒരുക്കുന്നത്‌. ശേഖര്‍ മേനോന്‍, മിയാ, ജോയ്‌ മാത്യൂ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

English Summary : Asif Ali and Nitya as Paris Again

Comments

comments