റീമ ആഷിഖ് അബു വിവാഹം കഴിഞ്ഞെന്ന് ഗോസിപ്പുകള്‍


Reema kallingal and ashique abu married - Keralacinema.com
യുവനിരയിലെ ശ്രദ്ധേയയായ റീമ കല്ലിങ്കലും, സംവിധായകന്‍ ആഷിഖ് അബുവും വിവാഹിതരായി എന്ന് ഗോസിപ്പ് പ്രചാരണം. ഒരു പ്രമുഖ പത്രത്തിന്‍റെ വെബ് സൈറ്റിലാണ് ഈ വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. എറണാകുളത്ത് വെച്ച് വളരെ രഹസ്യമായിട്ടായിരുന്നു വിവാഹമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം ആഷിഖ് അബു നിഷേധിച്ചിട്ടുണ്ട്. അടുത്തിടെ താനൊരാളുമായി പ്രണയത്തിലാണ് എന്ന് റീമ വെളിപ്പെടുത്തിയിരുന്നതിനെ ചുറ്റിപ്പറ്റിയാണ് ഈ വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ ആരാണ് കാമുകന്‍ എന്ന് റീമ പറഞ്ഞിരുന്നില്ല. റീമക്ക് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത 22 ഫിമെയില്‍ കോട്ടയം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ആഷിഖ് അബു.

Comments

comments