വലതു വശത്തെ കള്ളനുമായി ആഷിഖ് അബുവും പൃഥ്വിരാജും


ആഷിഖ്‌ അബു പൃഥ്വിരാജുമായി ഒന്നിക്കുന്ന ചിത്രമാണ് ‘വലതു വശത്തെ കള്ളന്‍’ യേശു ക്രിസ്‌തു രണ്ടു കള്ളന്മാരുടെ നടുവിലാണ്‌ കുരിശിലേറ്റപ്പെട്ടത്‌. ഇതില്‍ വലതു വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നെന്നാണ്‌ കഥ. ഇതിനെ അടിസ്‌ഥാനമാക്കിയാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നതെന്ന്‌ ആശിഖ്‌ വെളിപ്പെടുത്തുന്നു. എന്നാല്‍ ക്രിസ്‌തുവിനുമായി ചിത്രത്തിന്‌ ബന്ധമൊന്നുമില്ലെന്നും ഇതൊരു ആക്ഷേപഹാസ്യ ചിത്രമായിരിക്കുമെന്നും ആശിഖ്‌ കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഇടുക്കി ഗോള്‍ഡ്‌’ അധികം വൈകാതെ ഹിന്ദിയിലേക്ക്‌ റീമെയ്‌ക്ക് ചെയ്യുമെന്നും ആശിഖ്‌ വെളിപ്പെടുത്തി. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായി പുതുമുഖങ്ങളെയാണ്‌ പരിഗണിക്കുന്നതെന്നും ആശിഖ്‌ വ്യക്‌തമാക്കി.

English Summary : Ashiq Abu and prithivraj as Valathuvasathe kallan

Comments

comments