ഡെസ്‌ക് ടോപ്പ് ഐക്കണുകള്‍ ക്രമീകരിക്കാം


ഡെസ്‌ക്ടോപ്പില്‍ ഐക്കണുകള്‍ ധാരാളമായാല്‍ അവ കണ്ടെത്താനും ഉപയോഗിക്കാനും പ്രയാസമാകും. ഈ സാഹചര്യത്തില്‍ അവയെ പലതായി തിരിച്ച് ക്രമീകരിക്കുന്നത് ഉപയോഗത്തിന് എളുപ്പം നല്കും. അതിനുപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് Fence.
ഡെസ്‌ക്ടോപ്പില്‍ ഐറ്റം തിരിച്ച് ഐക്കണുകള്‍ ക്രമീകരിക്കാന്‍ ഇതുപയോഗിക്കുന്നത് വഴി സാധിക്കും. ഓട്ടോ ഓര്‍ഗനൈസ് ചെയ്യാനും സാധിക്കും. കണ്ടെയ്‌നറുകളിലെ ഐക്കണുകള്‍ മുഴുവന്‍ കാണാന്‍ സ്‌ക്രോള്‍ ചെയ്താല്‍ മതി.
നിരവധി സെക്ഷനുകള്‍ ഇത് വഴി ഉണ്ടാക്കാം.
ഫെന്‍സുകളുടെ കളര്‍ കസ്റ്റമൈസ് ചെയ്യാം.32 ബിറ്റ്, 64 ബിറ്റ് വേര്‍ഷനുകളുണ്ട്.

Comments

comments