തന്മാത്രയിലെ ബാലതാരം അര്‍ജുന്‍ലാല്‍ ആശാ ബ്ലാക്കില്‍ നായകനായെത്തുന്നുകൗമാരക്കാരായ ആശയുടെയും രോഹിതിന്‍റെയും പ്രണയം പ്രമേയമാക്കി നിമിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ജോണ്‍ റോബിന്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആശാ ബ്ലാക്ക്’. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി പല ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ സംവിധാന സഹായകനായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോണ്‍ റോബിന്‍സണ്‍. തന്മാത്രയിലൂടെ ശ്രദ്ധേയനായ ബാലതാരം അര്‍ജുന്‍ലാല്‍ നായകനാകുന്ന ഈ ചിത്രത്തില്‍ നായിക പുതുമുഖമാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശരത് കുമാര്‍, മനോജ് കെ. ജയന്‍, ഭഗത് മാനുവല്‍, ജോയ് മാത്യു, കോട്ടയം നസീര്‍ എന്നിവരും അഭിനയിക്കുന്നു.

ജോണ്‍ റോബിന്‍സന്റേതാണ് കഥയും തിരക്കഥയും. കണ്‍മണി, രാജമുഹമ്മദ്, കൃഷ്ണഭാസ്‌കര്‍ മംഗലശ്ശേരി, എബ്രഹാം ജോസഫ്, ഹരി വിശ്വനാഥ് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം രചിക്കുന്നത്. ബിന്ദു ജോണ്‍ വര്‍ഗീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് അവസാനവാരം കൊച്ചിയില്‍ തുടങ്ങും. പ്രൊഡ. കണ്‍ട്രോളര്‍ -ബാദുഷ, എക്‌സി.പ്രൊഡ്യൂസര്‍ -ബിജു എം.വി. ദിന്‍നാഥ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഈണം നല്‍കുന്നത് ജെസിന്‍ ജോര്‍ജാണ്.

Comments

comments