ഡോക്ടറായി അര്‍ച്ചനാ കവി വരുന്നു


Archana kavi -Keralacinema
Archana Kavi Dons A Doctor
നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിലേക്ക് കടന്നു വന്ന നടിയാണ് അര്‍ച്ചനാ കവി. മികച്ച ഒരു തുടക്കം ലഭിച്ചെങ്കിലും നായിക എന്ന
നിലയില്‍ വിജയ്ക്കാന്‍ അര്‍ച്ചന കവിക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് നായികമാരുടെ സുഹൃത്തായും സഹോദരിയായും സഹനടിയായി അര്‍ച്ചന ഒതുങ്ങി. ഇപ്പോള്‍ മംമ്ത മോഹന്‍ദാസ് നായികയായി അഭിനയിക്കുന്ന ടു നോറ വിത്ത് ലവ് എന്ന ചിത്രത്തില്‍ സഹനടിയുടെ വേഷത്തിലെത്തുകയാണ് അര്‍ച്ചന കവി. ഇതില്‍ ഒരു ഡോക്ടറുടെ വേഷമാണ് അര്‍ച്ചനക്ക്. നായിക കഥാപാത്രത്തിന്റെ അടുത്ത സുഹൃത്താണ് ഈ ഡോക്ടര്‍. അനില്‍ ബാബു കൂട്ടിലെ ബാബു സ്വതന്ത്ര സംവിധായകനായ ശേഷം ആദ്യമായി ചെയ്യുന്ന ചിത്രത്തില്‍ അര്‍ച്ചനയ്ക്കും മംമ്ത മോഹന്‍ദാസിനും പുറമെ കൃഷ് സത്താര്‍, കനിഹ, മിത്ര കുര്യാന്‍ തുടങ്ങിയവരും വേഷമിടുന്നുണ്ട്. പ്രവാസി എഴുത്തുകാരനായ മുഹമ്മദ് വടകരയുടെ കഥയ്ക്ക് ജി എസ് അനിലാണ് തിരക്കഥയെഴുതുന്നത്.

English Summary: Archana Kavi Dons A Doctor

Comments

comments