സംവിധായകര്‍ നിര്‍മ്മാതാക്കളാകുമ്പോള്‍


Anvar Rasheed New Film - Keralacinema.com
അടുത്ത കാലത്തായി പ്രമുഖ സംവിധായകരൊക്കെ നിര്‍മ്മാണ മേഖലയില്‍ കൂടി കൈവെച്ച് തുടങ്ങിയിരിക്കുന്നു. ലാല്‍ ജോസാണ് സ്വന്തം ചിത്രമായ ഡയമണ്ട് നെക്ലേസ് നിര്‍മ്മിച്ചത്. അമല്‍ നീരദും, വിനോദ് വിജയനും സിനിമ നിര്‍മ്മാണത്തിലുണ്ട്. ഇപ്പോള്‍ യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ അന്‍വര്‍ റഷീദും സിനിമ നിര്‍മ്മാണത്തിലേക്കെത്തുകയാണ്. അഞ്ജലി മേനോനാണ് ഈ ചിത്രം സംവിധാനം ചെയ്യുക. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിന്‍റെ തിരക്കഥയെഴുതിയത് അഞ്ജലി മേനോനായിരുന്നു. തികച്ചും കൊമേഴ്സ്യലായ ചിത്രമായിരിക്കും ഇതെന്നാണ് അന്‍വര്‍ റഷീദ് പറയുന്നത്.

Comments

comments