തൂപ്പുകാരന്റെ ക്രൂരപീഡനത്തിന് ഇരയായ അരുണയായി അനുമോള്‍ എത്തുന്നുഅനില്‍ വി.തോമസ് സംവിധാനം ചെയ്യുന്ന മരം പെയ്യുമ്പോള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് തൂപ്പുകാരന്റെ ക്രൂരപീഡനത്തിന് ഇരയായി ജീവച്ഛവമായി കിടക്കുന്ന കര്‍ണാടക സ്വദേശി അരുണ ഷാന്‍ബൗഗിന്റെ ജീവിതം ആസ്പദമാക്കിയാണ്. ചിത്രത്തിലെ നായികയായി എത്തുന്നത് ഗോഡ് ഫൊര്‍ സെയില്‍ -ഭക്തിപ്രസ്ഥാനം എന്ന സിനിമയിലൂടെ ശ്രദ്ധേയായ അനുമോളാണ്. വിനീത്,​ മുകേഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിക്കുക. സഹപ്രവര്‍ത്തകനായ ഒരു ഡോക്ടറുമായി വിവാഹം തീരുമാനിച്ചതിന് ശേഷമായിരുന്നു അരുണ ക്രൂരപീഡനത്തിന് ഇരയായത്. ജോലിക്കാരന്‍ ചങ്ങല കൊണ്ട് അടിച്ച് അരുണയെ മൃതപ്രായാവസ്ഥയിലാക്കി. അരുണയുടെയും സഹപ്രവര്‍ത്തകനായ ഡോക്ടറുടെയും പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.

Comments

comments