അനൂപ്‌ മേനോൻ വീണ്ടും പാട്ടുകാരനാവുന്നു


Anoop Menon to Become Singer Again

ബ്യൂട്ടിഫുൾ എന്ന ചിത്രത്തിനു ശേഷം അനൂപ് മേനോന്‍ വീണ്ടും ഗായകനായി എത്തുന്നു. അനൂപ്‌ മേനോന്റെ തന്നെ തിരക്കഥയിൽ ദീപൻ സംവിധാനം ചെയ്യുന്ന ദി ഡോൾഫിൻ ബാർ എന്ന ചിത്രത്തിലാണ് അനൂപ് മേനോന്‍ ഗായകനായി എത്തുന്നത്. അനൂപ് എഴുതുന്ന സിനിമകളില്‍ എല്ലാത്തിലും ഒരു ചെറിയ റോളിലെങ്കിലും അഭിനയിച്ചിട്ടുള്ള അനൂപ് മേനോന്‍ ഈ ചിത്രത്തിലും അനൂപ് മോനോന്‍ അഭിനയിക്കുന്നുണ്ട്. സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്‍. ഒരു നിരക്ഷരനായ അബ്കാരി സുര എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ എത്തുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത ജയസൂര്യ നായകനായ ‘ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തില്‍ അനൂപ് മോനോന്‍ ഗായകനായി എത്തിയിരുന്നു. ഈ ചിത്രത്തിലെ നാലു ഗാനങ്ങളും രചിച്ചതും അനൂപ് മേനോന്‍ തന്നെയാണ്. ഇതിലെ മഴനീര്‍തുള്ളികള്‍ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

English Summary : Anoop Menon to Become Singer Again

Comments

comments