അനൂപ് മേനോന്‍റെ പ്രതിഫലം മുക്കാല്‍ കോടി


Anoop Menon
ടി വിയില്‍ അവതാരകനായി സീരിയലുകളില്‍ നായകനായി തിളങ്ങിയ അനൂപ് മേനോനിപ്പോള്‍ തിരക്കോട് തിരക്കാണ്. അഭിനയിക്കുന്ന ചിത്രങ്ങള്‍, തിരക്കഥയെഴുതുന്ന ചിത്രങ്ങള്‍. അതിനിടെ പാട്ടെഴുത്തിന്‍റെ തിരക്ക്. ഇടയ്ക്ക് മാഗസിനുകളില്‍ നോവലെറ്റുകളും കഥകളും. അനൂപ് മേനോന്‍ ജയസൂര്യ ടീമിന്‍റെ മിക്ക ചിത്രങ്ങളും വന്‍ ഹിറ്റുകളാവുകയും ചെയ്തു. ഇവയില്‍ അനൂപ് മേനോന്‍ തന്നെയാണ് തിരക്കഥയെഴുതിയിരിക്കുന്നതും. കോക്ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍‌ഡ്രം ലോഡ്ജ്, ഡേവിഡ് ആന്‍റ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ സിനിമകള്‍ തുടര്‍ച്ചയായി ഹിറ്റുകളായി.

എന്നാല്‍ അനൂപിന്‍റെ ഏറ്റവും പുതിയ വാര്‍ത്ത അനൂപിന് ഇപ്പോള്‍ മുക്കാല്‍ കോടി (75 ലക്ഷം) രൂപയാണ് പ്രതിഫലം എന്നതാണ്. തിരക്കഥ, ഗാനരചന, അഭിനയം ഇവ മൂന്നും നിര്‍വഹിക്കുന്ന സിനിമകള്‍ക്കാണ് അനൂപ് 75 ലക്ഷം രൂപ പ്രതിഫലം കൈപ്പറ്റുന്നത്.

Comments

comments