കോമഡി ചിത്രവുമായി അനൂപ് മേനോനും സജിയും വീണ്ടും ഒന്നിക്കുന്നു


Anoop Menon and Saji is Teaming up Again for a Comedy Film

ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമ റിലീസിനു മുമ്പു തന്നെ അനൂപ് മേനോനും സംവിധായകൻ സജി സുരേന്ദ്രനും ഒരു കോമഡി ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ ഷൂട്ടിംഗ് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നതും സജി സുരേന്ദ്രൻ തന്നെയാണ്. ഒരു കൂട്ടം യുവാക്കളുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാകും അനൂപ് മേനോൻ അവതരിപ്പിക്കുകയെന്ന് സംവിധായകൻ പറ‍‌ഞ്ഞു. മറ്റുള്ള താരങ്ങളെ തീരുമാനിച്ചിട്ടില്ലെന്നും സജി കൂട്ടിച്ചേർത്തു.

English Summary : Anoop Menon and Saji is teaming up again for a Comedy Film

Comments

comments