അനൂപ് മേനോനും മുരളി ഗോപിയും കൊസറാക്കൊള്ളിയില്‍നവാഗതനായ സുനില്‍ ലീനസ് സംവിധാനം ചെയ്യുന്ന കൊസറാക്കൊള്ളിയില്‍ അനൂപ് മേനോനും മുരളി ഗോപിയും പ്രധാനവേഷത്തിലെത്തുന്നു. ഈ അടുത്ത കാലത്ത് എന്ന ചിത്രത്തലില്‍ അനൂപ് മേനോനും മുരളി ഗോപിയും ഇതിനു മുമ്പ് ഒന്നിച്ചിരിുന്നു. ചിത്രത്തിലെ നായിക പുതുമുഖമായിരിക്കും. 1980കളിലെ ഒരു ക്നാനായ ക്രിസ്ത്യന്‍ കുടുംബത്തെ ആസ്പദമാക്കിയാണ് ഈ ത്രില്ലര്‍ ചിത്രം ഒരുക്കുന്നത്. കൊസറാക്കൊള്ളി എന്ന ഗ്രാമീണന്റെ വേഷത്തിലാണ് മുരളി ഗോപിയും ഒരു തോട്ടം ഉടമസ്ഥന്റെ വേഷത്തില്‍ അനൂപ് മേനോന്‍ എത്തുന്നത്. 1987ല്‍ കൂട്ടിക്കാനത്തുണ്ടായ ബസ് അപകടവും ചിത്രത്തില്‍ പ്രമേയമാകുന്നുണ്ട്. ബഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍, ശ്രീജിത് രവി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English Summary : Anoop Menon and Murali Gopi in Kosarakolli

Comments

comments