അനോണിമസ് ആയി വെബ് ബ്രൗസിങ്ങ് നടത്താം


ഇന്‍റര്‍നെറ്റില്‍ അനോണിമസ് ആയിരിക്കുക ഒരു നല്ല കാര്യമാണ്. വി.പി.എന്‍ സര്‍വ്വീസ് ഉപയോഗിച്ച് ഇത് സാധിക്കും. ദുരുപയോഗപ്പെടുത്താനിടയുണ്ടെങ്കിലും സ്വകാര്യ നിലനിര്‍ത്തിക്കൊണ്ട് വെബ് ബ്രൗസിങ്ങ് നടത്തുന്നത് അനുയോജ്യം തന്നെയാണ്. ട്രാക്കിങ്ങുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. TOR എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ടോര്‍ ഫയര്‍ഫോക്സുമായി ഇന്റഗ്രേറ്റ് ചെയ്താണ് വരുന്നത്. ഇത് ഉപയോഗിക്കാന്‍ ഫയര്‍ഫോക്സിന്റെ ടോര്‍ ഉള്ള വേര്‍ഷന്‍ തന്നെ ഉപയോഗിക്കണം. അല്ലാത്ത പക്ഷം ബ്രൗസിങ്ങില്‍ പ്രശ്നങ്ങളുണ്ടാകും. ഇത് ബ്രൗസര്‍ ബണ്ടില്‍ എന്നാണ് അറിയപ്പെടുന്നത്.

Visit Site
ഇത് ഡൗണ്‍ലോഡ് ചെയ്ത ശേഷം എക്സ്ട്രാക്ട് ചെയ്യുക. ശേഷം Start Tor Browser.exe ലോഞ്ച് ചെയ്യുക. Vidalia Control Panel എന്ന പോപ്പ് അപ്പ് തുറന്ന് വരും. ടോര്‍ നെറ്റ്വര്‍ക്കുമായി ഇത് ഓട്ടോമാറ്റിക് കണക്ടാവും. കണക്ഷന്‍ വിജയകരമായി ലഭ്യമായാല്‍ മെസേജ് വരും. ഇതില്‍ നിങ്ങളുടെ വിര്‍ച്വല്‍ ഐ.പി അഡ്രസുകളും കാണിക്കും. ബ്രൗസര്‍ ക്ലോസ് ചെയ്താല്‍ ടോര്‍ നെറ്റ്വര്‍ക്കും ഡിസ്കണക്ടാവും. Use a New Identity ക്ലിക്ക് ചെയ്ത് ഐ.പി അഡ്രസ് മാറ്റാനും സാധിക്കും.

Comments

comments