അനോണിമസ് ഇമെയില്‍ അയക്കണോ?


സൈബര്‍ നിയമങ്ങളൊക്കെ വളരെ കര്‍ശനമാക്കിക്കൊണ്ടിരിക്കുന്ന കാലമാണ് നമ്മുടെ നാട്ടില്‍. ഒരു ക്രിമിനല്‍ കേസില്‍ പെട്ടാലില്ലാത്തത്ര വാര്‍ത്തയും, നടപടികളും ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ കിട്ടുന്നതായ അവസ്ഥ ചിലപ്പോഴെങ്കിലുമുണ്ട്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ജീവിതം അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണികിട്ടും. ഇമെയിലുകള്‍ അയക്കുമ്പോള്‍ പലരുടെയും പ്രശ്നം അതിന്‍റെ അഡ്രസ് ട്രാക്ക് ചെയ്ത് എളുപ്പം പിടിക്കപ്പെടാം എന്നതാണ്. ഇമെയിലുകള്‍ ഒരു കുറ്റകൃത്യത്തിനായല്ല നല്ലൊരു കാര്യത്തിനായി ഉപയോഗിക്കുമ്പോഴും ഇതേ പ്രശ്നം വരാം. ഉദാഹരണത്തിന് അധികാരികള്‍ക്ക് മുന്നില്‍ ഒരു പ്രധാന കാര്യം അറിയിക്കാന്‍ സ്വന്തം വ്യക്തിപരമായ വിവരങ്ങള്‍ മറച്ച് വച്ച് മെയിലുകള്‍ അയക്കാന്‍ സാധിച്ചാല്‍ നന്നായിരിക്കും. അത്തരം ആവശ്യങ്ങള്‍ക്ക് അനോണിമസ് മെയിലുകള്‍ അയക്കാം.
ഡെഡ് ഫേക്ക് എന്ന സൈറ്റ് ഇതിനായി ഉപയോഗിക്കാം. വളരെ എളുപ്പത്തില്‍ പൂര്‍ണ്ണമായും ഐഡന്‍റിറ്റി മറച്ച് വെച്ച് ഇതില്‍ മെയിലുകള്‍അയക്കാന്‍ സാധിക്കും.
ആദ്യം സൈറ്റില്‍ ലോഗിന്‍ ചെയ്യുക. അതില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്കുക.
അയക്കേണ്ടുന്ന ഇമെയില്‍ നല്കുക.
ഏതെങ്കിലും ഫേക്ക് ഇമെയില്‍അഡ്രസ് സെന്‍ഡറുടേതായി നല്കുക
ഇനി മെസേജെഴുതി, കാപ്ചയും നല്കി സെന്‍ഡ് ചെയ്യാം.
http://deadfake.com/Send.aspx

അനോണി മെയിലര്‍
ഇത് മറ്റൊരു അനോണിമസ് ഇമെയില്‍ സര്‍വ്വീസാണ്. നേരത്തെ പറഞ്ഞ സൈറ്റിന് സമാനമായ പ്രവര്‍ത്തം തന്നെയാണ് ഇതിനും.
http://www.anonymailer.net/

Comments

comments