ആന്‍ഡ്രോയ്ഡ് വിന്‍ഡോസ് കംപ്യൂട്ടറില്‍ (2)


മുമ്പ് ഇവിടെ ഒരു പോസ്റ്റില്‍ വിന്‍ഡോസ് കംപ്യൂട്ടറില്‍ ആന്‍ഡ്രോയ്ഡ് എങ്ങനെ ഉപയോഗിക്കാം എന്ന് വിശദമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ അതില്‍ നിന്ന് വ്യത്യസ്ഥമായ മാര്‍ഗ്ഗങ്ങളാണ് പരിചയപ്പെടുത്തുന്നത്. മുമ്പ് പറഞ്ഞ വിധത്തില്‍ ശ്രമിച്ച് ലഭിക്കാതെ പോയവര്‍ ഇതുപോലെ ചെയ്ത് നോക്കുക.
ഗൂഗിളിന്‍റെ ഓപ്പണ്‍ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണല്ലോ ആന്‍ഡ്രോയ്ഡ്. ഇന്ന് പുതിയ ടാബ്ലറ്റ് പി.സികളിലും, മൊബൈലുകളിലും ഏറെയും ഉപയോഗിക്കപ്പെടുന്നത് ഈ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. വിന്‍ഡോസ് കംപ്യൂട്ടറില്‍ ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്നത് രസകരമായ കാര്യമാണ്. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങള്‍ സ്വന്തമായി ഇല്ലാത്തവര്‍ക്കും, വിവിധ ആപ്ലിക്കേഷനുകള്‍ പരീക്ഷിച്ച് നോക്കണമെന്നുള്ളവര്‍ക്കും ഇത് പി.സിയില്‍ ഉപയോഗിക്കാം. രണ്ട് വിധത്തില്‍ ഇത് പ്രവര്‍ത്തിപ്പിക്കാം.
ഒന്ന് ലൈവ് സി.ഡി ഉപയോഗിച്ചും, രണ്ടാമത്തേത് വിര്‍ച്വല്‍ ബോക്സ് വഴിയും.

ലൈവ് സി.ഡി
ലൈവ് സി.ഡി ഉപയോഗിക്കുന്നതിന് Androidx86 സൈറ്റില്‍ നിന്ന് ഒരു ഐ.എസ്.ഒ ഇമേജ് സി.ഡി നിര്‍മ്മിക്കണം. പല വേര്‍ഷനുകളില്‍ ആന്‍ഡ്രോയ്ഡ് സൈറ്റില്‍ ലഭിക്കും. പി.സിയില്‍ ഉപയോഗിക്കാന്‍ generic വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
http://www.android-x86.org/download
ഡൗണ്‍ലോഡ് ചെയ്ത ശേഷം ഇത് ഐ.എസ്.ഒ ഇമേജായി സി.ഡിയിലേക്കോ, ഡി.വി.ഡിയിലേക്കോ റൈറ്റ് ചെയ്യുക. വിന്‍ഡോസ് 7 ഉപയോഗിക്കുമ്പോള്‍ ഐ.എസ്.ഒ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Burn disc image സെലക്ട് ചെയ്യുക.
ഇനി സി.ഡിയില്‍ നിന്ന് ബൂട്ട് ചെയ്ത് ആന്‍ഡ്രോയ്ഡ് പ്രവര്‍ത്തിപ്പിക്കാം

വിര്‍ച്വല്‍ബോക്സ്
ഇതിനും ഐ.എസ്.ഒ ഫയലാണ് വേണ്ടത്. വിര്‍ച്വല്‍ ബോക്സ് വഴിയാണ് ഇത് റണ്‍ ചെയ്യുക. അതിന് വിര്‍ച്വല്‍ ബോക്സ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

https://www.virtualbox.org/

വിര്‍ച്വല്‍ബോക്സ് റണ്‍ ചെയ്ത് New ല്‍ ക്ലിക്ക് ചെയ്യുക. വിര്‍ച്വല്‍ മെഷീന് ഒരു പേര് നല്കുക.(ഇവിടെ windroid എന്നാണ് നല്കുന്നത്)

ഇനി operating system എന്നതില്‍ Other എടുക്കുക. വേര്‍ഷന്‍ സെലക്ട് ചെയ്യുക

Next ല്‍ നല്കേണ്ടുന്ന മെമ്മറി സൈസ് സെലക്ട് ചെയ്യുക. 1 ജി.ബിയെങ്കിലും ഉപയോഗിച്ചാല്‍ നന്നായിരിക്കും.


ഇനി വിര്‍ച്വല്‍ മെഷീന് വേണ്ടുന്ന ഫയല്‍ സൈസ് സെലക്ട് ചെയ്യുക. ഇത് 2 ജി.ബിയില്‍ കുറയാതെയാവാം.


Start ല്‍ ക്ലിക്ക് ചെയ്യുക.
റണ്‍ ചെയ്ത് Select Installation Media എന്ന് വരുമ്പോള്‍ next നല്കുക.

പുതിയ വിന്‍ഡോയിലെ ഫോള്‍ഡര്‍ എക്കണില്‍ ക്ലിക്ക് ചെയ്ത് ISO ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത വെച്ചത് സെലക്ട് ചെയ്യുക.

ഇനി ആന്‍ഡ്രോയ്ഡ് ഉപയോഗിക്കാം

Comments

comments