ആന്‍ഡ്രോയ്ഡ് വീഡിയോ എഡിറ്റര്‍


നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലെടുക്കുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനും സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് MovieAid. ഇത് ഒരു ഫ്രീ ആപ്ലിക്കേഷനാണ്. ഏറെ എഡിറ്റിങ്ങ് ഫീച്ചറുകളുള്ള ഒരു ആന്‍ഡ്രോയ്ഡ് മൂവി എഡിറ്ററാണ് MovieAid. ഫോണില്‍ തന്നെ ഇതുപയോഗിച്ച് വീഡിയോകള്‍ എഡിറ്റ് ചെയ്യാം. ഇമേജുകള്‍ ചേര്‍ത്ത് വീഡയോകള്‍ നിര്‍മ്മിക്കുക, ട്രാന്‍സിഷന്‍ ഇഫക്ടുകള്‍ ചേര്‍ക്കുക, ടൈറ്റിലുകള്‍. സബ് ടൈറ്റിലുകള്‍ ഇവ ചേര്‍ക്കുക, ഓഡിയോ ട്രാക്ക് മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ ഇതുപയോഗിച്ച് ചെയ്യാന്‍ സാധിക്കും.
Android OS 2.2 മുതല്‍ മുകളിലേക്കുള്ള വേര്‍ഷനുകളില്‍ ഇത് റണ്‍ ചെയ്യും. യുട്യൂബ് പോലുള്ള വീഡിയോ സൈറ്റുകളിലേക്ക് ഈ വീഡിയോകള്‍ അപ് ലോഡ് ചെയ്യാനും സാധിക്കും. ഇതിനൊരു പ്രോ വേര്‍ഷന്‍ കൂടിയുണ്ട്. തരക്കേടില്ലാത്ത ഒരു ആന്‍ഡ്രോയ്ഡ് ഫോണില്‍ ഈ ആപ്ലിക്കേഷന്‍ മികച്ച രീതിയില്‍ വര്‍ക്കാവും. കുറഞ്ഞ കപ്പാസിറ്റിയുള്ള ഫോണുകളില്‍ വര്‍ക്കുചെയ്താല്‍ അത്ര എളുപ്പമാവില്ല ഇതുപയോഗിച്ചുള്ള പ്രവൃത്തികള്‍.

Download

Comments

comments