അഡ്വാന്‍സ്ഡ് മൊബൈല്‍ കെയര്‍ ആന്‍ഡ്രോയ്ഡില്‍


ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം മെയ്ന്‍റന്‍സിന് ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് IOBit’s Advanced Mobile Care . ആന്‍ഡ്രോയ്ഡ് ഫോണിന്‍റെ സ്പീഡ് വര്‍ദ്ധിപ്പിക്കുക, സ്കാനിങ്ങ്, മെയ്ന്‍റനന്‍സ് എന്നിവക്ക് ഇത് ഉപയോഗിക്കാം. ഇതുപയോഗിച്ച് മാല്‍വെയറുകള്‍ സ്കാന്‍ ചെയ്യാന്‍ സാധിക്കും.
ഇതിലെ ടാസ്ക് കില്ലര്‍ എന്ന ടൂള്‍ ഫോണില്‍ ആപ്ലിക്കേഷനുകള്‍ നടത്തുന്ന ബാക്ക് ഗ്രൗണ്ട് ടാസ്കുകളുടെ വിവരങ്ങള്‍ ലഭ്യമാക്കും. ഇതില്‍ നിങ്ങള്‍ക്ക് വേണ്ട എന്ന് തോന്നുന്നവയെ ഡി ആക്ടിവേറ്റ് ചെയ്യുകയും ചെയ്യാം.
ആപ് മാനേജര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളുടെയും വിവരങ്ങള്‍ ലഭ്യമാക്കും. രണ്ട് ക്ലിക്കില്‍ നിങ്ങള്‍ക്ക് ആപുകള്‍ റിമൂവ് ചെയ്യാം.
ബാറ്ററി സേവര്‍ എന്ന ടൂള്‍ വിവിധ ബാറ്ററി സേവിങ്ങ് പ്രൊഫൈലുകള്‍ സെലക്ട് ചെയ്യാന്‍ സഹായിക്കും.
പ്രൈവസി ലോക്കര്‍ വീഡിയോകള്‍, ഫോട്ടോകള്‍ എന്നിവ പാസ്വേഡ് നല്കി പ്രൊട്ടക്ട് ചെയ്യാന്‍ സഹായിക്കുന്നതാണ്.
ഗെയിം സ്പീഡര്‍‌ എന്നത് ഗെയിമുകള്‍ ഡിവൈസിനനുസരിച്ച് ഒപ്ടിമൈസ് ചെയ്യുന്നതിനുപകരിക്കും. ഗെയിം കളിക്കുമ്പോള്‍ ബാക്ക് ഗ്രൗണ്ട് ആപ്പുകളും, സര്‍വ്വീസുകളും ഓട്ടോമാറ്റിക്കായി ക്ലോസ് ചെയ്യുന്നതിലൂടെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ സഹായിക്കും.

Download

Comments

comments