ആന്‍ഡ്രോയ്ഡ് ഫോണ്‍ ഫ്ലാഷ് ലൈറ്റാക്കാം


മൊബൈല്‍ ഫോണ്‍ എന്തിന് ഉപയോഗിക്കാന്‍ പറ്റില്ല എന്നാണ് ഇന്ന് ചോദിക്കേണ്ടത്. അത്ര എളുപ്പം എണ്ണിത്തീരാന്‍ സാധിക്കാത്ത വിധം മൊബൈല്‍ ഫോണിന് ഉപയോഗങ്ങളുണ്ട്. ഇക്കോണമി റേഞ്ചിലുള്ള ചില മൊബൈലുകളില്‍ ടോര്‍ച്ച് സൗകര്യം നേരത്തെ തന്നെയുണ്ട്. എന്നാല്‍ വില കൂടിയ ഫോണുകളില്‍ ഈ സംവിധാനമില്ല. പലപ്പോഴും ടോര്‍ച്ച് ആവശ്യം വരാറുള്ളവര്‍ക്ക് തങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ തല്കാലത്തേക്ക് ഫ്ലാഷ് ലൈറ്റാക്കി മാറ്റാന്‍ സാധിക്കുന്ന ആപ്ലികേഷനാണ് Tiny Flashlight.
ഇത് ഡണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആപ്ലികേഷനില്‍ വലിയ ഒരു പവര്‍ ബട്ടണ്‍ കാണാം. ഇത് ക്ലിക്ക് ചെയ്താല്‍ ക്യാമറ ഫ്ലാഷ് ലൈറ്റായി ഉപയോഗിക്കാം. എല്‍.ഇ.ഡി ഫ്ലാഷ് ലൈറ്റുള്ള ഫോണുകളില്‍ മാത്രമേ ഇത് വര്‍ക്ക് ചെയ്യൂ. ഫ്ലാഷ് ലൈറ്റില്ലാത്ത ഫോണുകളില്‍ സ്ക്രീന്‍ ഇതിന് പകരമായി ഉപയോഗിക്കാം. പല ലൈറ്റിംഗ് പ്രൊഫൈലുകള്‍ ഇതിലുണ്ട്.ഇവയില്‍ നിന്ന് ആവശ്യത്തിനനുസൃതമായി ലൈറ്റിംഗ് തെരഞ്ഞെടുക്കാം.

Download

Comments

comments