ആന്‍ഡ്രോയ്ഡ് ഫോണ്‍ റിമോട്ടാക്കാം


ആന്‍ഡ്രോയ്ഡ് ഫോണ്‍‌ കൊണ്ട് ചെയ്യാന്‍ സാധിക്കാത്തതെന്ത് എന്നാണ് ഇന്നത്തെ പ്രസക്തമായ ചോദ്യം. നിങ്ങളുടെ കംപ്യൂട്ടര്‍ സിനിമ കാണാനും മറ്റും ഉപയോഗിക്കാറുണ്ടെങ്കില്‍ ഏറെ ഉപകരിക്കാവുന്ന ഒരു ട്രിക്കാണ് ആന്‍ഡ്രോയ്ഡ് ഫോണിനെ റിമോട്ട് കണ്‍ട്രോളാക്കി മാറ്റുക എന്നത്. ഇത് വഴി സിസ്റ്റത്തിനടുത്തേക്ക് പോകാതെ തന്നെ കാര്യങ്ങള്‍ കണ്‍ട്രോള്‍ ചെയ്യാം.
Unified Remote Server എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഈ പണി ചെയ്യുക. ഇതിന് ഒരു ഫ്രീ വേര്‍ഷനും, പെയ്ഡ് വേര്‍ഷനുമുണ്ട്.
ആദ്യം Unified Remote Server App കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

DOWNLOAD

രണ്ടാമത് Unified Client app മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുക.

DOWNLOAD

ഇനി പിസി യിലെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണ്‍ ചെയ്യുക. റിമോട്ട് സെര്‍വര്‍ ഓട്ടോമാറ്റിക്കായി റണ്‍ ചെയ്ത് തുടങ്ങും. നിങ്ങള്‍ പ്രോഗ്രാം ക്ലോസ് ചെയ്താലും ബാക്ക് ഗ്രൗണ്ടില്‍ ഇത് റണ്‍ ചെയ്യും.
ഫോണിലെ ആപ്ലിക്കേഷനും റണ്‍ ചെയ്യുക. വൈ-ഫി, ത്രിജി എന്നിവയേക്കാല്‍ ഈ ആപ്ലിക്കേഷന് അനുയോജ്യം ബ്ലുടൂത്താണ്. രണ്ട് ഡിവൈസുകളിലെയും ബ്ലൂടൂത്ത് ഓണാക്കിയിരിക്കണം.

ഹോം സ്ക്രീനില്‍‌ Preferences > Server എടുത്ത് Add ല്‍ Manual സെലക്ട് ചെയ്യുക. സെര്‍വര്‍ ടൈപ്പ് Bluetooth എന്ന് സെല്ക്ട് ചെയ്ത് ഡിവൈസ് സെലക്ട് ചെയ്യുക.
സേവ് ചെയ്യുക.
Android Phone as remote - Compuhow.com

ആപ്ലിക്കേഷന്‍ ഹോം സ്ക്രീനില്‍ Remotes ല്‍ ക്ലിക്ക് ചെയ്ത് അവൈലബിളായതില്‍ നിന്ന് ഒരു റിമോട്ട് സെറ്റിങ്ങ് സെലക്ട് ചെയ്യുക.
Android remote - Compuhow.com
Basic input (Mouse and Keyboard),File manager, Navigation, Media remote control (For changing songs, volume, play pause etc), PC power control, Scroll Wheel, slideshow, Spotify, Start menu ,Task manager, VLC media player.,Windows media player, YouTube എന്നീ റിമോട്ടുകള്‍ ഇതില്‍ ലഭിക്കും.

Comments

comments