സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വാര്‍ത്തയില്‍ ഏറെ പ്രധാന്യം നേടുന്ന സമയമാണല്ലോ ഇത്. സുരക്ഷക്ക് ഭീഷണി ഉയരുന്ന സാഹചര്യങ്ങളില്‍ ഫോണ്‍ വളരെ സഹായകരമായി മാറും.
CircleOf6
ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് അനുയോജ്യമായ, പ്രത്യേക സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ്.
ഇതില്‍ ആറ് സുഹൃത്തുക്കളെ ചേര്‍ക്കാം. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ഇവര്‍ക്ക് നേരത്തെ തയ്യാറാക്കിയ മെസേജ് നിങ്ങളുടെ ജി.പി.എസ് ലൊക്കേഷന്‍ അടക്കം സെന്‍ഡ് ചെയ്യപ്പെടും. തിരിച്ച് വിളിക്കപ്പെടാനായി കോള്‍ബാക്ക് മെസേജും അയക്കാം. ഇതിന് പുറമേ ഹോട്ട് ലൈന്‍ നമ്പറുകള്‍ ഇതില്‍ ചേര്‍ക്കാവുന്നതാണ്.
http://www.circleof6app.com/
Life360
ഇതൊരു ഫാമിലി ലൊക്കേറ്റര്‍ ആപ്ലിക്കേഷനാണ്. റിയല്‍ ടൈം ജി.പി.എസ് ലൊക്കേഷന്‍ ട്രാക്കിങ്ങ് ഇതില്‍ സാധ്യമാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ടെക്സ്റ്റ് മെസേജ്, ഇമെയില്‍, തുടങ്ങിയവ ഇതുവഴി അയക്കാം. കുട്ടികളുടെ വിടിന് പുറത്തുള്ള യാത്രകള്‍ ട്രാക്ക് ചെയ്യാന്‍ ഇത് ഉപയോഗിക്കാം.
http://www.life360.com/
bSafe
മുകളില്‍ പറഞ്ഞവക്ക് ഏറെക്കുറെ സമാനമായ ഒരു ആപ്ലിക്കേഷനാണിത്. നിരവധി സുഹൃത്തുക്കളെ ഇതില്‍ ആഡ് ചെയ്യാം. അത്യാവശ്യ ഘട്ടങ്ങളില്‍ SOS ബട്ടണ്‍ അമര്‍ത്തിയാല്‍ നിലവിലുള്ള ലൊക്കേഷനടക്കം ഒരു മെസേജ് സെന്‍ഡ് ചെയ്യും. ഇതിന്റെ ബേസിക് പ്ലാന്‍ ഫ്രീയായി ലഭിക്കും.
http://neverwalkalone.com/