ആരോഗ്യം നോക്കാന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍വൈവിധ്യമാര്‍ന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ദിനംപ്രതി പുറത്തിറങ്ങുന്ന കാലമാണിത്. എന്തിനും ഏതിനും ഫോണുപയോഗിച്ച് പരിഹാരം കാണുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. വ്യത്യസ്ഥങ്ങളായ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ക്കിടയില്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധയുള്ളവരെ സഹായിക്കാനുതകുന്ന ഒട്ടേറെ എണ്ണമുണ്ട്. ആരോഗ്യമുള്ള ശരീരം എന്നത് കൃത്യമായ വ്യായാമവും, അനുകൂലമായ ഭക്ഷണ രീതികളും ആവശ്യപ്പെടുന്നതാണ്. തിരക്കുകള്‍ക്കും, നീണ്ട ജോലികള്‍ക്കുമിടയില്‍ ആരോഗ്യം ശ്രദ്ധിക്കാന്‍ ഫോണിനെക്കൊണ്ട് സാധിച്ചാല്‍ അതൊരു നല്ല കാര്യം തന്നെ.
പൊണ്ണത്തടിയാണല്ലോ ഇന്നത്തെ ഒരു പ്രധാന പ്രശ്നം. തടിയുടെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ സഹായിക്കുന്ന ഏതാനും ആപ്ലിക്കേഷനുകളെ പരിചയപ്പെടാം.

Diet Point – Weight Loss
വലിയ ഡയറ്റ് പ്ലാനുകളുടെ ശേഖരമാണ് ഇത്. എന്നാല്‍ ഉപയോഗിക്കാവുന്ന രുചികരമായ ഭക്ഷണങ്ങളെയും ഇതില്‍ പ്രതിപാദിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തെകുറിച്ച് കൂടുതലറിയുകയാണ് ആരോഗ്യം നേടാനുള്ള പ്രധാന മാര്‍ഗ്ഗം. വളരെ യൂസര്‍ഫ്രണ്ട്ലിയായ ഒരു ആപ്ലിക്കേഷനാണിത്. രണ്ട് മില്യനോളം ആളുകള്‍ ഇത് ഉപയോഗിക്കുന്നു. നിങ്ങളുടെ ഭക്ഷണം എപ്പോഴാണെന്ന് റിമൈന്‍ഡര്‍ നല്കാനും, ഡെയ്ലി ടിപ്സ് നല്കാനും ഇതില്‍ സംവിധാനമുണ്ട്.
Download

Noom Weight Loss Coach
ഇത് മറ്റ് ആപ്ലിക്കേഷനുകളില്‍ നിന്ന് അല്പം വ്യത്യസ്ഥമായതാണ്. ദീര്‍ഘനാളത്തേക്കുള്ള തടികുറയ്ക്കല്‍ പരിപാടിയാണ് ഇതിന്റെ പ്രത്യേകത. ഇതിനായി ദിവസവും ടിപ്സുകള്‍ നല്കും. ഇതില്‍ ഒരു എക്സര്‍സൈസ് ട്രാക്കറുണ്ട്. റിയല്‍ടൈം ജി.പി.എസ് സംവിധാനമുപയോഗിച്ച് നിങ്ങള്‍ എത്ര എക്സര്‍സൈസ് ചെയ്തു, ഇനിയെത്ര ചെയ്യണം എന്നൊക്കെ ഇതിലറിയാം.ഇവ കൂടാതെ മോട്ടവേഷണല്‍ ആയ ആര്‍ട്ടിക്കിളുകളും നല്കും.
Download
Diet Assistant
മികച്ച ഒരു ഡയറ്റ് പ്ലാനറാണ് ഈ ആപ്ലിക്കേഷന്‍. ഓരോ പ്രായത്തിനും, ജീവിത ശൈലിക്കും അനുസരിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ലഭിക്കും. കൂടാതെ ഡയറ്റ് പ്ലാനുകള്‍ സംബന്ധിച്ച ഫോറങ്ങളും ഉണ്ട്. ഇന്‍ബില്‍റ്റ് ബിഎംഐ കാല്‍ക്കുലേറ്റര്‍, വെയ്റ്റ് ലോസ് മാനേജര്‍, തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്.
Download

Comments

comments