പൊളിഞ്ഞുപോയ ന്യൂജനറേഷന്‍ പ്രണയം


Fahad Andrea affair - Keralacinema.com
സമീപകാലത്ത് സിനിമാലോകത്ത് ഏറ്റവും സജീവമായിരുന്ന വിഷയമാണ് ഫഹദ് – ആന്‍ഡ്രിയ പ്രണയം. അന്നയും റസൂലും എന്ന ചിത്രത്തിന്‍റെ റിലീസോടെയാണ് ഫഹദ് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്. തുടര്‍ന്ന് ഒരു ചാനല്‍ ഇന്‍റര്‍വ്യുവില്‍ ഫഹദ് തന്നെ താന്‍ ആന്‍ഡ്രിയയുമായി കടുത്ത പ്രണയത്തിലാണെന്ന് പറയുകയും ചെയ്തു. എന്നാല്‍ വൈകാതെ തന്നെ ഇക്കാര്യം നിഷേധിച്ച് ആന്‍ഡ്രിയ രംഗത്തെത്തി. എന്നാലിപ്പോള്‍ ആന്‍ഡ്രിയ കൂടുതല്‍ വെളിപ്പെടുത്തലുമായി വന്നിരിക്കുന്നു. ഒരു തമിഴ് ചാനലിലെ ഇന്‍റര്‍വ്യുവിലാണ് തനിക്ക് ഫഹദുമായി ബന്ധമില്ലെന്നും, എന്തുകൊണ്ടാണ് ഫഹദ് ഇത്തരത്തില്‍ പറഞ്ഞതെന്ന് അറിയില്ലെന്നും ആന്‍ഡ്രിയ വെളിപ്പെടുത്തിയത്. അടുത്തൊന്നും വിവാഹം കഴിക്കാന്‍ പരിപാടിയില്ലെന്നും, ഗോസിപ്പ് മുതലെടുക്കാന്‍ ശ്രമിച്ചതിനാലാണ് നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ നിന്ന് പിന്‍മാറിയതെന്നും ആന്‍ഡ്രിയ പറഞ്ഞു. നായികമാറിയപ്പോള്‍‌ തന്നെ ആന്‍‍ഡ്രിയ ഫഹദിനെ ഒഴിവാക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്തായാലും മുളയിലേ കരിഞ്ഞുപോയ ഒരു ന്യൂജനറേഷന്‍ പ്രണയത്തിനാണ് തിരശീലക്ക് പുറത്ത് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്.

Comments

comments