ഫയർമാനില്‍ ആൻഡ്രിയ മമ്മൂട്ടിയുടെ നായിക


അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളിത്തിലെത്തിയ ആൻഡ്രിയ ജെറമിയ മമ്മൂട്ടിയുടെ നായികയാകുന്നു. കണ്ണുകളിൽ ഒളിപ്പിച്ച നിഗൂഢത നിറയുന്ന നോട്ടം കൊണ്ടും വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും വളരെപ്പെട്ടന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയതാരമാണ് ആന്‍ഡ്രിയ. ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ഫയർമാൻ എന്ന ചിത്രത്തിലാണ് ആന്‍ഡ്രിയ മമ്മൂട്ടിയുടെ നായികയാകുന്നത്.മിലൻ ജലീൽ നിർമ്മിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണെന്നാണ് സൂചന. ചിത്രത്തിൽ മമ്മൂട്ടി ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

English Summary : Andrea to Play Mammootty’s heroine in Fireman

Comments

comments