തനിക്കാരോടും പ്രണയമില്ലെന്ന് ആന്‍ഡ്രിയ


Andrea fahad affair - Keralacinema.com
തനിക്ക് ആരോടും പ്രണയമില്ലെന്നും ആരെങ്കിലും തന്നെ പ്രണയിക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദി താന്‍ അല്ലെന്നും തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജറമിയ. ഫഹദും ആന്‍ഡ്രിയയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ചില പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ആന്‍ഡ്രിയ ഇത്തരത്തില്‍ പ്രതികരിച്ചത്.സിനിമ അഭിനയത്തോടൊപ്പം ഗായിക ആവുകയാണ് ഇപ്പൊഴത്തെ ലക്ഷ്യം. .അതിനിടയില്‍ പ്രണയിക്കാനും ധൃതിപിടിച്ച് കല്യാണം കഴിക്കാനുമില്ലെന്ന് ആന്‍ഡ്രിയ പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്നയും റസൂലും എന്ന സിനിമയില്‍ തന്‍റെ കാമുകി ആയിരുന്ന ആന്‍ഡ്രിയയുമായി താന്‍ കടുത്ത പ്രണയത്തിലാണെന്ന് ഫഹദ് ഒരു അഭിമുഖത്തില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആന്‍ഡ്രിയയ്ക്ക് തന്നോടും പ്രണയമുണ്ടെന്നും ഫഹദ് പറഞ്ഞു. എന്നാല്‍ ഫഹദ് നായകനാകുന്ന നോര്‍ത്ത് 24 കാതം എന്ന മലയാള ചിത്രത്തില്‍ നിന്ന് ആന്‍ഡ്രിയ അടുത്തിടെ പിന്‍മാറിയിരുന്നു. തനിക്ക് വേറെ ചിത്രമുള്ളതിനാലാണ് പിന്‍മാറുന്നതെന്ന് പറഞ്ഞിരുന്നുവെങ്കിലും സത്യം അതല്ലെന്നാണ് പിന്നാമ്പുറ വാര്‍‌ത്തകള്‍. മാത്രവുമല്ല, ആന്‍ഡ്രിയയുമായുള്ള പ്രണയത്തോട് ഫഹദിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പാണെന്നും ശ്രുതിയുണ്ട്.

Comments

comments