ആന്‍ഡ്രിയ ആസിഫിന്‍റെ നായികയാവുന്നു



അജിത് പിള്ള സംവിധാനം ചെയ്യുന്ന ‘മോശയിലെ കുതിരമീനുകള്‍’ എന്ന ചിത്രത്തിലൂടെ ആന്‍ഡ്രിയ ആസിഫലിയുടെ നായികയാവുന്നു. ചിത്രത്തില്‍ സണ്ണി വെയ്നും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം
ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ചിത്രത്തില്‍ മോഡേണ്‍ ലുക്കിലാകും ആന്‍ഡ്രിയ എത്തുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ തീരുമാനിച്ചു വരുന്നതേയുള്ളൂ. അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ മലയാളത്തില്‍ എത്തിയത്. ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയാണ് ആന്‍ഡ്രിയ.

English summary : Andrea Jeremiah to Co Star With Asif

Comments

comments