
കെ ആര്‍ ഉണ്ണി സംവിധാനം ചെയ്യുന്ന ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ തമിഴ് സുന്ദരികളായ ശ്രിയ ശരണും ആന്‍ഡ്രിയ ജെര്‍മിനിയും വീണ്ടും മലയാളത്തിലെത്തുന്നു. റെഡ്ഡിയാന്‍ കുടുംബത്തിന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്. ടി. ആര്‍. പത്മനാഭനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായ പോക്കിരി രാജ എന്ന ചിത്രത്തിലൂടെയാണ് ശ്രിയ ശരണ്‍ മലയാളത്തിലേക്ക് വന്നതെങ്കില്‍ ഫഹദ് ഫാസിലിനൊപ്പം അന്നയും റസൂലും എന്ന
ചിത്രത്തിലൂടെയായിരുന്നു ആന്‍ഡ്രിയയുടെ വരവ്. ശ്രിയയെയും ആന്‍ഡ്രിയെയും കൂടാതെ പ്രകാശ് രാജ്, ശ്രീനിവാസന്‍, ലാല്‍, മധുപാല്‍, നെടുമുടി വേണു, സുമിന്‍ നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. തെങ്കാശിയും തിരുന്നെല്‍ വേലിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
English Summary: Andrea and Sree In Prakasham Parathunna Kutti