ആമേന്‍ കോപ്പിയടിയല്ലെന്ന് തിരക്കഥാകൃത്ത്.


Amen malayalam movie - Keralacinema.com
ആമേന്‍ കോപ്പിയടി ചിത്രമല്ലെന്നും താന്‍ സ്വയം എഴുതിയ സ്‌ക്രിപ്റ്റാണെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി എസ് റഫീക്ക്. സെര്‍ബിയന്‍ ചിത്രമായ ഗുക്ക ദി ഡിസ്റ്റന്റ് ട്രമ്പറ്റുമായി അതിന് എന്തെങ്കിലും സാമ്യമുണ്ടെങ്കില്‍ അത് യാദൃശ്ചികം മാത്രമാണെന്നും തിരക്കഥാകൃത്ത് പറയുന്നു. സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിയാണ് ആമേന്‍ കോപ്പിയാണെന്ന് വാര്‍ത്ത പ്രചരിക്കുന്നതായി പറഞ്ഞത്. താന്‍ ആ ചിത്രം കണ്ടിട്ടില്ല. അങ്ങനെ നോക്കിയാല്‍ മലയാളത്തിലെ നിരവധി ചിത്രങ്ങള്‍ക്ക് ലോകസിനിമകളിലെ പലതുമായും സാദൃശ്യം കാണാമെന്നും റഫീക്ക് കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ഉള്ളവര്‍ തന്നെയാണ് ഇത് കോപ്പിയടിയാണെന്ന പ്രചാരണത്തിന് പിന്നില്‍. ആമേന്റെയും ഗുക്കയുടെയും കഥാ പശ്ചാത്തലങ്ങളിലുണ്ടായ സാമ്യമാണ് ചിത്രം കോപ്പിയടിയാണെന്ന വാര്‍ത്തകള്‍ക്ക് ആധാരം.

Comments

comments