ഫ്രീ ക്ലൗ‍ഡ് സ്റ്റോറേജുമായി ആമസോണ്‍


പ്രമുഖ ഓണ്‍ലൈന്‍ സര്‍വ്വീസ് കമ്പനികളെല്ലാം ക്ലൗഡ് സ്റ്റോറേജ് ഓഫര്‍ ചെയ്യുന്ന കാലമാണ് ഇത്. ഗൂഗിള്‍, സ്കൈഡ്രവ്, ബോക്സ്, ഡ്രോപ്പ് ബോക്സ് എന്നിങ്ങനെ നിരവധി കമ്പനികള്‍ ഈ സര്‍വ്വീസ് നല്കുന്നു. ഇതനൊക്കെ മേലെ മറ്റൊരു കമ്പനിയെക്കൂടി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആമസോണ്‍ നിങ്ങള്‍ക്കുള്ളതാണ്. പ്രമുഖ ഓണ്‍ലൈന്‍ കമ്പനി ആമസോണ്‍ തങ്ങളുടെ ക്ലൗഡ് സ്റ്റോറേജ് സര്‍വ്വീസ് ആരംഭിച്ചു. ആമസോണ്‍ ക്ലൗഡ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന സര്‍വ്വീസ് സൗജന്യമാണ്. അഞ്ച് ജി.ബിയാണ് വാഗ്ദാനം ചെയ്യുന്ന ഫ്രീ സ്പേസ്.
നിങ്ങള്‍ക്ക് നിലവില്‍ ആമസോണ്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് ക്ലൗഡ് സര്‍വ്വീസ് ആക്ടിവേറ്റ് ചെയ്യാം.

പി.സി കള്‍ക്കും, മാകിനും വേണ്ടി ഒരു ഡെസ്ക്ടോപ്പ് ക്ലയന്റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ അപ്ലോഡ് ചെയ്യാന്‍ ഫയലുകള്‌ ഡ്രാഗ് ചെയ്തിട്ടാല്‍ മതി. വിസ്റ്റ, വിന്‍ഡോസ് 7,8 എന്നിവയില്‍ ഇത് വര്‍ക്ക് ചെയ്യും.
www.amazon.com/clouddrive

Comments

comments