അമലപോളും നിവിൻ പോളിയും ഒന്നിക്കുന്നു


അമല പോള്‍ വീണ്ടും മലയാളത്തിലെത്തുന്നു. മലയാളത്തിൽ ഒന്നോ രണ്ടോ ചിത്രങ്ങളിലേ അമലപോള്‍ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ വൻ വിജയങ്ങളായിരുന്നു. നിവിൻ പോളിയുടെ നായികയായാണ് അമല മലയാളത്തില്‍ വീണ്ടുമെത്തുന്നത്. ട്രാഫിക് എന്ന ഹിറ്റു ചിത്രം സമ്മാനിച്ച രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലി എന്നു പേരിട്ടിരിക്കുന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ബ്യൂട്ടിഫുൾ, ട്രാഫിക്, മുംബയ് പൊലീസ്, വിശുദ്ധൻ എന്നീ സിനിമകൾക്ക് എഡിറ്റിംഗ് നിർവഹിച്ച മഹേഷ് നാരായണനാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല.

English Summary : Amala and Nivin Poly pairs up

Comments

comments